Tuesday, April 5, 2011

ജമാഅത്ത് നേതാക്കള്‍ ചര്‍ച്ചക്കെത്തിയത് പരസ്യമായി- എസ്.ആര്‍.പി


Published on Tue, 04/05/2011 - 16:06 ( 15 hours 57 min ago)

ജമാഅത്ത് നേതാക്കള്‍ ചര്‍ച്ചക്കെത്തിയത് പരസ്യമായി- എസ്.ആര്‍.പി
കൊച്ചി: ജമാഅത്തെ ഇസ്‌ലാമിയുമായി ആരൊക്കെ ചര്‍ച്ച നടത്തി എന്നതല്ല ഈ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമായി തങ്ങള്‍ കാണുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള. ജമാഅത്തെ ഇസ്‌ലാമി ഇതുവരെ അവരുടെ നിലപാട് പ്രഖ്യാപിച്ചിട്ടില്ല. അവര്‍ നിലപാട് പ്രഖ്യാപിച്ചതിനുശേഷം പാര്‍ട്ടികമ്മിറ്റി അക്കാര്യം ചര്‍ച്ച ചെയ്യും. ജമാഅത്ത് നേതാക്കള്‍ പിണറായിയെ കണ്ടതിലും ചര്‍ച്ചനടത്തിയതിലും അസ്വാഭാവികമായി ഒന്നുമില്ല. വിവിധ ആശയക്കാരായ ഒട്ടേറെ സംഘടനാ നേതാക്കള്‍ സി.പി.എം നേതാക്കളെ സന്ദര്‍ശിക്കാറുണ്ട്. ദല്‍ഹിയില്‍ തന്നെയും വിവിധ കക്ഷിനേതാക്കള്‍ സന്ദര്‍ശിക്കാറുണ്ട്. എറണാകുളം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമാഅത്ത് നേതാക്കള്‍ പരസ്യമായാണ് ചര്‍ച്ചക്കെത്തിയത്. ജമാഅത്തെ ഇസ്‌ലാമിയെ സി.പി.എം നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നകാര്യം എടുത്തുചോദിച്ചപ്പോള്‍, ഓരോ സംഘടനയോടും എടുക്കുന്ന സമീപനം അന്നന്നത്തെ രാഷ്ട്രീയ സ്ഥിതിഗതികളും സാഹചര്യങ്ങളും വിലയിരുത്തിയാവും എന്നായിരുന്നു മറുപടി. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് യു.ഡി.എഫിന് ഭയം തുടങ്ങിയിരിക്കുന്നു. അതിന്റെ ഫലമാണ് ഇപ്പോഴത്തെ വിവാദങ്ങള്‍.
ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍, ആര് മുഖ്യമന്ത്രിയാകുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പമില്ല. തെരഞ്ഞെടുപ്പിന് ശേഷമേ അത് സംബന്ധിച്ച് തീരുമാനമെടുക്കൂ. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പി.ബി അംഗംതന്നെ മുഖ്യമന്ത്രിയാകണമെന്ന കീഴ്‌വഴക്കമൊന്നും പാര്‍ട്ടിക്കില്ല. പി. ശശിക്കെതിരായ പരാതി സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ചര്‍ച്ചചെയ്ത് തീരുമാനമെടുക്കും. കുറ്റക്കാരനെന്നുകണ്ടാല്‍ നടപടിയുമെടുക്കും. നിയമനടപടി ആവശ്യമെന്ന് കണ്ടാല്‍ അതിനും മടിക്കില്ലെന്നും രാമചന്ദ്രന്‍പിള്ള പറഞ്ഞു.

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More