Tuesday, April 5, 2011

ആരുടെ വോട്ടും വാങ്ങുമെന്ന് സി.കെ ചന്ദ്രപ്പന്‍



Posted on: 06 Apr 2011



പാലക്കാട്: തിരഞ്ഞെടുപ്പില്‍ ജമാ അത്തെ ഇസ്‌ലാമിയുടെ മാത്രമല്ല ആര്‍.എസ്.എസിന്റെ വോട്ടും വാങ്ങുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പന്‍. 

ആരുടെ വോട്ടും വാങ്ങുന്നതില്‍ തെറ്റില്ല. പുതുതായി ആരെയെങ്കിലും മുന്നണിയില്‍ എടുക്കുന്ന കാര്യമാണെങ്കില്‍ മാത്രമേ ചര്‍ച്ചചെയ്യേണ്ട ആവശ്യമുള്ളൂ. തിരഞ്ഞെടുപ്പില്‍ സ്വീകരിക്കുന്ന ധാരണയും മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതും വ്യത്യസ്ത വിഷയങ്ങളാണ്. 

ജമാ അത്തെ ഇസ്‌ലാമിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചര്‍ച്ച നടത്തിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു സി.കെ. ചന്ദ്രപ്പന്‍. പാലക്കാട് പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More