Thursday, April 14, 2011

ജമാഅത്തിന്റെ രാഷ്ട്രീയ നിലപാടും ഹമീദ് വാണിമേലിന്റെ രാജിയും


 
..സുഹ്രുത്തുക്കളേ....ഇവിടെ കുറെ ദിവസങ്ങളായി നടന്ന് കൊണ്ടിരിക്കുന്ന ചര്ച്ചിയുടെ ആകെത്തുക ജമാഅത്തിന്റെ രാഷ്ട്രീയ നിലപാടും ഹമീദ് വാണിമേലിന്റെ രാജിയുമാണ്....ഒരുപാട് ചോദ്യങ്ങളും മറുചോദ്യങ്ങളുമൊക്കെയായി ചര്ച്ചല മുന്നോട്ട് പോകുന്നു...ഇവിടെ മുഴങ്ങിക്കേട്ട ചില ചോദ്യങ്ങളിലേക്ക് ഞാന്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്........

1.ജമാഅത്തിന്റെ രാഷ്ട്രീയ തീരുമാനം സ്വന്തം പൊളിറ്റിക്കല്‍ സെക്രട്ടരിക്ക് പോലും എന്തേ മനസ്സിലായില്ല?(ചോദിക്കുന്നത് പലപ്രാവശ്യം പിളര്ന്ന് കഷ്ണങ്ങളായ പാര്ട്ടി ക്കരാണ് എന്നത് നമുക്ക് തല്ക്കാാലം വിടാം)

ഉത്തരം:ഇവിടെ ഒന്നാമതായി മനസ്സിലാക്കേണ്ടത് അത് ജമാഅത്തിന്റെ കുഴപ്പമല്ല അദ്ദേഹത്തിന്റെ കുഴപ്പമാവാം എന്നാണ്.കാരണം ഉഹ്ദ് യുദ്ധത്തിന്റെ വഴിക്കുവെച്ച് ഒരുസംഘം പ്രവാചകന്റെ സംഘത്തില്നി്ന്ന് തിരിച്ച് പോന്നതും,മക്കം ഫതഹിനു തയ്യാറെടുത്ത്കൊണ്ടിരിക്കെ ബദര്‍ യുദ്ധത്തില്‍ പങ്കെടുത്ത സ്വഹാബി ഹാതിമുബ്നു അബീ ബല്ത്ത് ഖുറൈശികള്ക്ക് പ്രവാചകന്റെ പടപ്പുറപ്പാടിനെകുറിച്ച് രഹസ്യവിവരം കൈമാറിയതൊന്നും പ്രവാചകന്റെ കുഴപ്പമായിരുന്നില്ലല്ലോ. മറ്റൊന്ന് ഹമീദ് സാഹിബ്പോലും പറഞ്ഞത് ശൂറയുടെ പൊതു തീരുമാനത്തെ അംഗീകരിക്കാന്‍ അദ്ധേഹത്തിന് (വ്യക്തിക്ക്) സാധിച്ചില്ല എന്നാണ്.ഇസ്ലാമിന്റെ ശൂറാ സമ്പ്രദായത്തെ കുറിച്ചുള്ള ധാരണാകുറവാണ് അതെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയുടെ ആവശ്യമുണ്ടോ?

2.ജമാഅത്ത് എന്തിന് ലീഗിനെ അന്ധമായി എതിര്ക്കു ന്നു?അവര്‍ വിജയിക്കും എന്ന് ഉറപ്പുള്ള മണ്ഡലങ്ങളില്‍ മാത്രമല്ലെ അവര്ക്ക് വോട്ട് നല്കിമയിട്ടുള്ളൂ...?

ഉത്തരം:ജമാഅത്തിന് ലീഗിനോട് അന്ധമായ ഒരു വിയോജിപ്പും ഇല്ല.മറിച്ച് അവരുടെ ചില നയങ്ങളോടും ലീഗിനെ തെറ്റായ രീതിയില്‍ മുന്നോട്ട് നയിക്കുന്ന നേത്രുത്വത്തോടുമാണ് ജമാഅത്തിന്റെ വിയോജിപ്പ്.അതെസമയം ജമാഅത്തിന്റെ രാഷ്ട്രീയ ഇടപെടല്‍ ലീഗെന്ന രാഷ്ട്രീയപ്പാര്ട്ടി ക്ക് നേരിയ പോറെലെങ്കിലുമുണ്ടാക്കുന്നതിനെ അവര്‍ ഭയക്കുന്നു.>>>അവര്‍ വിജയിക്കും എന്ന് ഉറപ്പുള്ള മണ്ഡലങ്ങളില്‍ മാത്രമല്ലെ അവര്ക്ക് വോട്ട് നല്കിമയിട്ടുള്ളൂ>>>കേവലം അഞ്ച് സീറ്റുകളില്‍ മാത്രമേ ലീഗ് വിജയിക്കൂ എന്നാണോ ഇതിന്റെ അര്ഥംവ?അതെസമയം, ലീഗിനെ പിന്തുണക്കാന്‍ പറ്റും എന്ന് തോന്നിയ മുഴുവന്‍ മണ്ഡലങ്ങളിലേയും ലീഗ് സ്ഥാനാര്ത്തി കളെ നേരില്‍ ബന്ധപ്പെട്ട് ജമാഅത്ത് പിന്തുണയെകുറിച്ച് സൂചിപ്പിച്ചതില്നിതന്ന് പരസ്യമായി ജമാഅത്ത് പിന്തുണ തേടാന്‍ സന്നാദ്ധരായവരെ മാത്രമെ ജമാഅത്ത് പിന്തുണച്ചിട്ടുള്ളൂ..ii

3.ജമാഅത്തിന് ആകെ എത്ര വോട്ടൂണ്ട് എന്ന് എല്ലാവര്ക്കും അറിയാം,എന്തിനാ വെറുതെ ആളാവാന്‍ നോക്കുന്നത്?ii

ഉത്തരം: ജമാഅത്തിന്റെ വോട്ടിനെ കുറിച്ച് വലിയ അവകാശവാദങ്ങള്‍ ജമാഅത്ത് പോലും ഇന്ന് വരെ ഉയര്ത്തി യിട്ടില്ല.അതെസമയം ജമാഅത്തിന്റെ സ്വാധീന വോട്ടുകളെ കുറിച്ച് ജമാഅത്തിന്റെ എതിരാളികള്‍ പോലും അറിയുന്നവരാണ് താനും.അത്കൊണ്ട് തന്നെയാണ് ഇത്രയും ചെറിയ ഒരുപാര്ട്ടി് എടുത്ത രാഷ്ട്രീയ നിലപാട് ദിവസങ്ങളോളം കേരളത്തിന്റെ അജണ്ട നിശ്ചയിച്ചതും.ഈ ഫെയ്സ് ബൂക്കില്‍ പോലും ഇത്ര ഗൗരവതരമായ ചര്ച്ചങകള്ക്ക്ര വിഷയീഭവിച്ചതും.മാത്രമല്ല കേരളത്തിലെ മറ്റേതെങ്കിലും ഒരു സംഘടന ഇങ്ങനെ ഒരു നിലപാട് പ്രഖ്യാപിച്ചാല്‍ ആ പാര്ട്ടി ക്കകത്ത് ഉണ്ടാവുമായിരുന്ന പൊട്ടിത്തെറി ആര്ക്കും ഊഹിക്കാവുന്നതേ ഉള്ളൂ. ii

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More