Monday, April 11, 2011

ജമാഅത്തെ ഇസ്ലാമി -രാഷ്ട്രിയ സ്വപ്നങ്ങളും യാഥാർത്ഥ്യങ്ങളും



‘ഇസ്ലാമിക പ്രസ്ഥാന’മെന്ന് നേതാക്കളും, ‘ഒരേയൊരു ഇസ്ലാമിക പ്രസ്ഥാന‘മെന്ന് അണികളും ഒരേ സ്വരത്തിൽ പ്രചരിപ്പിക്കന്ന ‘ജമാഅത്തെ ഇസ്ലാമി അൽ ഹിന്ദ്’ അഥവാ ‘ഇന്ത്യൻ ജമാ അത്തെ ഇസ്ലാമി’ എന്ന് പ്രസ്ഥാനം അതിന്റെ നാളിതുവരെയുള്ള ചരിത്രത്തിലെ അനിവാര്യമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയികൊണ്ടിരിക്കുന്നത്. പ്രസ്ഥാനത്തെ കുറിച്ച് നേതാക്കളും, പ്രസ്ഥാന മാധ്യമങ്ങളും, അണികളും ബോധപൂർവം വിശ്വസിപ്പിച്ചിരുന്ന പല അവകാശവാദങ്ങളുടെയും വിശ്വസ്യതക്ക് സമീപകാല സംഭവവികാസങ്ങളിലൂടെ മങ്ങലേൽ‌പ്പിക്കപ്പെട്ടിരിക്കുന്നു. ‘സൂര്യമാർക്’ കുടയുമായി ബന്ധപ്പെട്ട് ഒരു കഥയുണ്ട്. ഗുണത്തിലും പരസ്യത്തിലും ഒരേപൊലെ തിളങ്ങി നിന്നിരുന്ന ‘സൂര്യമാർക്ക്’ കുടയുടെ നിർമാതാക്കൾ, പിന്നീട് കുടയുടെ തുണിയിലും, കമ്പിയിലും നിലവിലുണ്ടായിരുന്ന ക്വാളിറ്റിയിൽ കാലാന്തരത്തിൽ മായം ചേർക്കുകയും അതെ സമയം ബ്രാൻഡിന്റെ പേരിലെ നിലവിലുള്ള വിശ്വസ്യത പരമാവധി പരസ്യം വഴി പരമാവധി മുതലെടെക്കുകയും ചെയ്ത കഥ.

ഏതാണ്ടിതേ അവസ്ഥ തന്നെയാണ് ജമാഅത്തെ ഇസ്ലാമിക്കുമുള്ളത്. ഇസ്ലാമെന്ന വികാരവും, ആദർശവും മനസ്സിലേറ്റി നടക്കുന്നവരുടെ റോൾമോഡലായിരുന്നു ഒരു കാലത്ത് ‘ജമാഅത്തെ ഇസ്ല്ലാമി‘ എന്ന് പ്രസ്ഥാനം. സംശുദ്ധരായ നേതാക്കളും, വ്യക്തിജീവിതത്തിൽ മാന്യത പുലർത്തുന്ന അണികളും. കേരളമെന്ന ഇട്ടവെട്ടത്തെ മുസ്ലിം സാമുദായിക അജണ്ടയേക്കാൾ അന്താരാഷ്ട്ര കഴ്ചപ്പാടോടു കൂടിയ വിലയിരുത്തലുകളും പഠനങ്ങളും ‘ജമാഅത്തെ ഇസ്ല്ലാമി‘ യുടെ വ്യതിരിക്തയായിരുന്നു. ഇസ്ലാമിനെ ഒരു മതാചാരമായി ഒതുക്കി നിറുത്താനുള്ള ബാഹ്യവും, ആന്താരികവുമായ അജണ്ടകൾക്കും, ഗൂഢാലോചനകൾക്കുമെതിരെ പ്രസ്ഥാനം ശക്തമായി രംഗത്തു വരികയുണ്ടായി. രണ്ടാം ലോക മഹായുദ്ധാന്തരം മുതാലാളിത-സോഷ്യലിസ്റ്റ് വ്യവസ്ഥകളുടെ പടയോട്ട മൂലം ഇസ്ലാം എന്ന ആദർശത്തിന്റെ പ്രസക്തിയെ ഇല്ലാതാക്കുവാനുള്ള ബോധ്പൂർവമായ ശ്രമങ്ങൾക്കിടയിലാണ് ഇസ്ലാമിന്റെ സമഗ്രത എന്ന മുദ്രാവാക്യവുമായി ‘ജമാഅത്തെ ഇസ്ല്ലാമി‘ രംഗത്തു വന്നത്. ഇസ്ലാം കേവലമൊരു മതാചാരമല്ല, മറിച്ച് ജീവിതത്തിന്റെ സകല മേഘലയെയും സ്പർഷിക്കുന്ന ഒരു ആദർശമാണെന്ന കാഴ്ചപ്പാട് തിരികെ കൊണ്ടുവരുവാൻ ‘ജമാഅത്തെ ഇസ്ല്ലാമി‘ യുടെ പ്രചരണങ്ങൾക്ക് ഒരു പരിധിവരെ സാധിച്ചു എന്നു വേണം പറയുവാൻ. ഈ പശ്ചാതലത്തിലാണ് ‘ജമാഅത്തെ ഇസ്ല്ലാമി‘ യുടെ കാർമ്മികത്വത്തിൽ ‘മാധ്യമം’ എന്ന ദിനപത്രം തന്നെ സമുദായത്തിൽ പിറന്നു വിഴുന്നത്. അതുവരെ കേരളത്തിലെ മുസ്ലിം ലോകത്തിന്നു അന്യമായിരുന്ന ഇസ്ലാമിക പത്രപ്രവർത്തനം എന്തെന്ന് മാധ്യമം വിജയകരമായി കാണിച്ചുകൊടുത്തു. മാധ്യമ പ്രസ്ഥാനത്തിന്റെ ശബ്ദവും, സമുദായത്തിന്റെ വികാരവുമായി ഒരേ സമയം മാറി. ‘ജമാഅത്തെ ഇസ്ല്ലാമി‘ എന്നത് സുബഹി ഖുനൂത്ത് ഒഴിവാക്കുന്ന പുത്തൻ പ്രസ്ഥാനമാണെന്ന് പരമ്പരാഗത വിലയിരുത്തലിനു മാറ്റം വരുവാന് മാധ്യമം പത്രം നിമിത്തമായി മാറി.

എൺപതുകളുടെ അവസാനഘട്ടത്തിൽ ബാബരീ മസ്ജിദിന്മേൽ ഹൈന്ദവ ദേശീയത അവകാശവാദമുന്നയിക്ക്കയും അതെ സമയം കോൺഗ്രസ് ഗവണ്മെന്റ് ഈ വിഷയത്തിൽ ഹൈന്ദവ തീവ്രവാദത്തിന്ന് അനുഗുനമായ നിലപാടെക്കുകയും ചെയ്ത സാഹചര്യം. കോൺഗ്രസിന്റെ സന്തതസഹചാരിയായ മുസ്ലിം ലീഗിനു കോൺഗ്രസിന്റെ മൃദു ഹൈന്ദവതയ്ക്കെതിരെ നിലപാടെടുക്കുന്നതിനു അധികാര രാഷ്ട്രീയം തടസമായി നിന്നു. ഈ സാഹചര്യത്തിൽ സമുദായത്തിന്റെ വികാരം മാധ്യമം പത്രത്തിലൂടെയാണ് പുറത്തുവന്നത്. കനപ്പെട്ട ലേഖനങ്ങളിലൂടെയും, വാർത്തകളിലൂടെയും ലിഗിന്റെ അധികാരരാഷ്ട്രിയത്തോടുള്ള വിധേയത്വത്തിനെതിരെ മാധ്യമം പത്രം ആഞ്ഞടിച്ചു. ലീഗിന്റെ പരിധിവിട്ട കോൺഗ്രസ് ബാന്ധവത്തിൽ അമർഷം പൂണ്ടിരുന്ന സമുദായത്തിലെ വലിയൊരു ശതമാനം ജനങ്ങളുടെയും പിന്തുണ ഇക്കാര്യത്തിൽ മാധ്യമം ദിനപ്രത്രത്തിന്നു, അതിന്റെ പിന്നണിയിലുള്ള ‘ജമാഅത്തെ ഇസ്ല്ലാമി‘ എന്ന പ്രസ്ഥാനത്തിനുമുണ്ടാറ്യിരുന്നു. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിരണ്ട് ഡിസംബർ ആറ്. ബാബരീ മസ്ജിദ് ഹൈന്ദവ ഭീകരരാൽ തകർക്കപ്പെട്ടു. മസ്ജിദ് ദ്വംസനത്തിന്ന് സർവവിധ ഒത്തശയും നൽകിയ കോൺഗ്രസ് ഗവണ്മെന്റ് അന്താരാഷ്ട്ര തലത്തിൽ നിന്നുതന്നെ ഉയർന്ന പ്രതിഷേധത്തെ തണുപ്പിക്കുവാൻ ഹൈന്ദവ ഭീകരതയുടെ കാരണക്കാരെന്ന കണ്ടെത്തിയ രാഷ്ട്രീയ സ്വയം സേവക സംഘാത്തെ നിരോധിച്ചു.  അതെ സമയം തൂക്കമൊപ്പിക്കുവാൻ ഹൈന്ദവ വർഗീയതയുടെ എതിർ രൂപമായി പ്രചരിക്കപ്പെട്ടിരുന്ന  ‘ഇന്ത്യൻ ജമാഅത്തെ ഇസ്ല്ലാമി‘ യെയും കാരണമൊന്നുമില്ലാതെ കൂട്ടത്തിൽ നിരോധിച്ചു കളഞ്ഞു. പിന്നീട് സുപ്രീം കോടതിയാണ് ‘ജമാഅത്തെ ഇസ്ല്ലാമി‘ യുടെ നിരോധനം അസാധുവാക്കിക്കൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. മുൻപ് അടിയന്തിരാവസ്ഥ കാലഘട്ടത്തിൽ ഒരു തവണ മറ്റു പ്രസ്ഥാനങ്ങൾക്കൊപ്പം നിരോധിക്കപ്പെട്ടിരുന്ന ‘ജമാഅത്തെ ഇസ്ല്ലാമി‘യെ സമ്പന്ധിച്ചിടത്തോളം തുടരെ തുടരെയുള്ള നിരോധനം പ്രയാസമുളവാക്കുന്നതായിരുന്നു, മാത്രമല്ല ഹൈന്ദവ വർഗ്ഗീയ്യതയുടെ എതിർ ചേരിയെ പ്രതിനിധീകരിക്കപ്പെടുന്ന പ്രസ്ഥാനം എന്ന നിലക്കാണ് ‘ജമാഅത്തെ ഇസ്ല്ലാമി‘യെ ഗവണ്മെന്റ് മിഷനറിയും, രഷ്ട്രീയ പ്രസ്ഥാനങ്ങളും വീക്ഷിച്ചിരുന്നത്. ‘ജമാഅത്തെ ഇസ്ല്ലാമി‘ മുന്നോട്ടു വെക്കുന്ന ഇസ്ലാമിക രാഷ്ട്രീയം ഇത്തരം നീക്കങ്ങൾക്ക് ആക്കം വർദ്ധിപ്പിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ ഇനിയും നിരോധിക്കപ്പെടുവാനുള്ള സാധ്യത ‘ജമാഅത്തെ ഇസ്ല്ലാമി‘ സമ്പന്ധിച്ചിടത്തോളം ഇല്ലാതായിട്ടുമിണ്ടായിരുന്നില്ല.

ഇനിയുമൊരു നിരോധാനം പ്രസ്ഥാനപ്രവർത്തനത്തിനു വികാതമാകുമെന്ന തിരിച്ചറിവിൽ നിന്നാണ് ഇന്നു കാണുന്ന ‘ജമാഅത്തെ ഇസ്ല്ലാമി‘ യിലേക്കുള്ള പ്രയാണത്തിന്റെ ആരംഭം കുറിക്കപ്പെടുന്നത്. പ്രസ്ഥാന അജണ്ടയും, പ്രവർത്തനങ്ങളും അടിമുടി പരിവർത്തനത്തിന്നു വിധേയമാക്കപ്പെട്ടത് ഇക്കാലയളവിലായിരുന്നു. സമുദായത്തിന്റെ ശബ്ദമായിരുന്ന മാധ്യമം ദിനപത്രത്തിന്റെ ശബ്ദം പതുക്കെപതുക്കെ മാറിതുടങ്ങി. നാളിതുവരെ പത്രം കാത്തുസൂക്ഷിച്ചിരുന്ന ആർജ്ജവം കൈമോശം ചെയ്യപ്പെട്ടു. മൌദൂദിയൻ മതരാഷ്ട്രവാദത്തിന്റെ ആളുകൾ എന്ന ‘ചീത്തപ്പേരു’ ഒഴിവാക്കികിട്ടുവാൻ ‘മതേതരവക്താക്കാളായും’ ‘സാമുദായിക സൌഹാർദ്ദത്തിന്റെ’ വക്താക്കളായും ‘ജമാഅത്തെ ഇസ്ല്ലാമി‘ സ്വയം ഉയർത്തപ്പെട്ടു. പ്രസ്ഥാന പരിപാടികളിൽ ഗവണ്മെന്റ് ഉദ്യോഗസ്ഥർ നിത്യസാന്നിദ്ധ്യമായി മാറി. അതെസമയം തന്നെ മുസ്ലിം സാമുദായികതയുമായി ബന്ധമില്ലേന്ന പ്രചാരണം അരക്കിട്ടുറപ്പിക്കുവാൻ വേണ്ടി പ്രസ്ഥാനപരിപാടികളിൽ ഹൈന്ദവവർഗ്ഗീയതയുടെ പ്രതിനിധികൾക്കു വരെ സ്ഥിരം സീറ്റുകൾ സംവരണം ചെയ്യപ്പെട്ടു. പ്രാദേശിക സംഘർഷങ്ങൽക്കിടയിൽ സംഘപ്രവർത്തകർ ആക്രമിക്കപ്പെട്ടലോ, കൊലചെയ്യപ്പെട്ടാലോ ആശ്വാസവചനങ്ങളുമായും സഹായഹസ്തങ്ങളുമായും ആദ്യം ഓടിയെത്തുക ‘ജമാഅത്തെ ഇസ്ല്ലാമി‘ യുടെയും അനുബന്ധ സംഘടനകളുടെയും ഉയർന്ന നേതാക്കളെന്ന അവസ്ഥയിലെക്ക് സാഹചര്യം വഴിമാറ്റപ്പെട്ടു. ഏകദൈവ ആരാധകരായ പ്രസ്ഥാന പ്രവർത്തകർ മുൻകൈ എടുത്തു കൊണ്ട് ബഹുദൈവ പ്രചരണ പരിപാടികൾ നിരന്തരം സംഘടിപ്പിച്ചു, ശബരിമല ദർശനത്തിനു പോകുന്ന അയ്യപ്പന്മാർക്ക് ഏകദൈവ ആരാധനാലയത്തിന്നുള്ളിൽ വെച്ച് തന്നെ സ്വീകരണവും, യാത്രയപ്പും നൽകി. അതുപോലെ സവർണ്ണ ഉത്സവമായ ഓണാഘോഷങ്ങൾക്കു നിറം പകരുവാൻ പ്രസ്ഥാനം വക ഓണക്കിറ്റ് വിതരണവും മറ്റും വർഷാവർഷം വ്യവസ്ഥാപിതമായി സംഘടിപ്പിക്കപ്പെട്ടു, ഇതിനെല്ലാം മതസൌഹാർദ്ദം എന്ന താത്വിക വിശദീകരണങ്ങളും പ്രസ്ഥാനം നൽകി. സമൂഹത്തിൽ സൌഹാർദ്ദം വിലപ്പെട്ടതു തന്നെ. അതെ സമയം മറ്റുള്ളവരുടെ ആചാരങ്ങളും, അനുഷ്ടാനങ്ങളും സ്വയം ഏറ്റെടുത്തുവേണമോ ഇത്തരം സൌഹാർദ്ദം വിലക്കുവാങ്ങേണ്ടതെന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയർന്നു. എന്നാൽ കേരളത്തിലെ ‘ബഹുസ്വര’ ‘മഴവിൽ’ സമൂഹത്തിന്റെ നിലനിൽ‌പ്പിന്നു വിഘാതം നിൽക്കുന്നവരാണെന്ന് ആക്ഷേപിച്ചുകൊണ്ടാണ് പ്രസ്ഥാനം ഇത്തരക്കാരെ നേരിട്ടത്. എന്നാൽ ഇത്തരം കെട്ടുകാഴ്ചകൾ കൊണ്ട് ‘ജമാഅത്തെ ഇസ്ല്ലാമി‘ യെ കുറിച്ചു നിലവിലുള്ള വിലയിരുത്തലിൽ നിന്നു സമൂഹം പുറകോട്ടു പോയോ? ഇല്ല എന്നു മാത്രമല്ല കിട്ടുന്ന ആദ്യാവസരങ്ങളിൽ തന്നെ പ്രസ്ഥാനം സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ച സംഘപരിവാർ സംഘടനകളും, ഗവണ്മെന്റ് മിഷനറിയുമെല്ലാം ഒന്നടങ്കം ‘ജമാഅത്തെ ഇസ്ല്ലാമി‘ ക്കെതിരെ തിരിയുന്നതാണ് ഓരോ അവസരത്തിലും കണ്ട്കൊണ്ടിരിന്നത്.

രാഷ്ട്രിയം ‘ജമാഅത്തെ ഇസ്ല്ലാമി‘ യെ സമ്പന്ധിച്ചിടത്തോളം സജീവമായ അജണ്ടയായിരുന്നു, മാത്രമല്ല മറ്റു മുസ്ലിം സംഘടനകളിൽ നിന്നു ‘ജമാഅത്തെ ഇസ്ല്ലാമി‘ യെ വ്യത്യസ്ഥമാക്കിയിരുന്നതും രാഷ്ട്രീയത്തിലുള്ള നിലപാടുകളായിരുന്നു. മതം വേറെ രാഷ്ട്രം വേറെ എന്ന സീസറുടെ ജല്പനങ്ങളിൽ വിശ്വസിച്ചിരുന്ന മുസ്ലിം സംഘടനകളിൽ നിന്നു വിഭിന്നമായി രാഷ്ട്രീയം മതത്തിന്റെ ഭാഗം തന്നെയാണെന്ന നിലപാടിലായിരുന്നു ‘ജമാഅത്തെ ഇസ്ല്ലാമി‘ എന്നും നിലകൊണ്ടത്. അതെ സമയം താത്വികമായ വിലയിരുത്തലുകൾക്കുമപ്പുറം രാഷ്ട്രിയത്തിൽ സജീവ സാന്നിദ്ധ്യമാകുവാൻ ‘ജമാഅത്തെ ഇസ്ല്ലാമി‘ യുടെ ഘടനാപരമായ പരിമിധികൾ കൊണ്ട് സാധിച്ചിരുന്നില്ല. കാരണം ഒരു സാമൂഹികപ്രസ്ഥാനമെന്ന നിലയിലല്ല ‘ജമാഅത്തെ ഇസ്ല്ലാമി‘ യുടെ ജന്മവും, വളർച്ചയുമെല്ലാം. മറിച്ച് ഒരു ചിന്താപ്രസ്ഥാനമെന്ന നിലക്കായിരുന്നു. അതുകൊണ്ടു തന്നെ വായിക്കുകയും, എഴുതകയും ചെയ്യുന്ന ഒരു പാട്പേർ പ്രസ്ഥാനത്തിന്റെ സഹയാത്രികരായി വന്നെങ്കിലും സമൂഹത്തിന്റെ അടിത്തട്ടിലുള്ള സാധാരണക്കാർ പ്രസ്ഥാനവൃത്തത്തിൽ നിന്ന് എന്നും അകന്നു തന്നെ നിന്നു. ‘ജമാഅത്തെ ഇസ്ല്ലാമി‘യുടെ അജണ്ടകളും ഉപരിവർഗ്ഗ താല്പര്യങ്ങൾക്ക് അനുഗുണമായിട്ടായിരുന്നു രൂപം കൊണ്ടിരുന്നത്. ഈയൊരു യാഥാർത്ഥ്യം ഇന്ത്യയിൽ മാത്രമല്ല, ‘ജമാഅത്തെ ഇസ്ല്ലാമി‘ യുടെ യഥാർത്ഥ പ്രവർത്തനകേന്ദ്രമായ പാക്കിസ്ഥാനിൽ വരെ പ്രസ്ഥാനം നേരിടുന്നുണ്ട്. സമൂഹത്തിലെ ഉപരിവർഗ്ഗത്തിനുപരിയായി സാധാരണക്കാരായ ജനങ്ങൾ പ്രസ്ഥാനവൃത്തവുമായി സഹകരിക്കുനതിൽ എന്നു വിമുകത കാണിച്ചതായാണ് അവിടെ നിന്നുള്ള വാർത്തകളിലും, പാക്കിസ്ഥാൻ ‘ജമാഅത്തെ ഇസ്ല്ലാമി‘ യുടെ ഇതപരിന്ത്യമായ തെരഞ്ഞെടുപ്പ്പ് പ്രകടനങ്ങളിൽ നിന്നു, തിർച്ചടികളിൽ നിന്നും മനസ്സിലാവുന്നത്. ഏതായാലും ഇന്ത്യൻ ‘ജമാഅത്തെ ഇസ്ല്ലാമി‘ യുടെ ഏറ്റവും വലിയ വിഭവസ്രോതസ്സ് എക്കാലവും കേരള ‘ജമാഅത്തെ ഇസ്ല്ലാമി‘ തന്നെയാണ. മുസ്ലിം രാഷ്ട്രിയം സജിവമായ കേരളത്തിൽ അതുകൊണ്ടു തന്നെ രാഷ്ട്രിയ സ്വ്പ്നങ്ങളും അജണ്ടകളും ഉണ്ടാകുക സ്വാഭാവികം. എന്നാൽ മുൻപെ സൂചിപ്പിച്ച ഘടനാപരമായ പ്രയാസങ്ങൾ രാഷ്ട്രിയത്തിൽ സജിവമാകുന്നതിൽ നിന്നു എന്നും പ്രസ്ഥാനത്തെ പുറകോട്ടടുപ്പിച്ചു. അണികളിൽ ബഹുഭൂരിപക്ഷവും ഇടത്തരക്കാരും. ഉപരിവർഗ്ഗത്തെ പ്രതിനിധാനം ചെയ്യുന്നവരുമാണ്. വലിയൊരു ശതമാനം പ്രവർത്തകരും, അനുഭാവികളും ഉള്ളത്ഗൾഫ് നാടുകളിലഅണ്. ഗൾഫിൽ തന്നെ വൈറ്റ്കോളർ ജോലിക്കാരുടെ അഭയകേന്ദ്ര‘മെന്ന ഒരു വിശേഷണവും പ്രസ്ഥനത്തിന്നു മേൽ നിലവിലുണ്ടു.  ഏത് രാഷ്ട്രിയ പാർട്ടികളുടെയും ജീവവായുവായ സാധാരണക്കാരും, സമൂഹത്തിന്റെ അടിത്തട്ടി ജീവികുന്നവരുമായ ജനങ്ങളുടെ സഹകരണം രൂപപ്പെടുത്തുന്നതിൽ പ്രസ്ഥാനത്തിന്ന് ഇതുവരെ വിജയിക്കുവാൻ സാധിച്ചിട്ടില്ല. അഖിലേന്ത്യാ പ്രസ്ഥാനമായ ഇന്ത്യൻ ‘ജമാഅത്തെ ഇസ്ല്ലാമി‘ക്ക് കേരളത്തിൽ മാത്രം പ്രവർത്തനമുള്ള സോളിദാരിറ്റിയെ ഉപയോഗിച്ച് ഈ നിലക്കുള്ള നീക്കങ്ങൾ നടത്തിനോക്കിയെങ്കിലും ആരംഭത്തിലെ മുദ്രാവക്യങ്ങളിൽ നിനു സോളിദാരിറ്റിയും ഒരിഞ്ച് മുന്നോട്ടു നീങ്ങിയില്ല.

അതെ സമയം കിട്ടിയ ഏതവസരത്തിലും ഇസ്ലാമിന്റെ സമഗ്രതയെ കുറിച്ച് സംസാരിക്കുന്ന ‘ജമാഅത്തെ ഇസ്ല്ലാമി‘ക്ക് ഇനിയും സജിവ രാഷ്ട്രീയത്തിൽ നിന്ന് ഒളിച്ചോടുക സാധ്യമല്ല എന്ന വികാരം അണികളിലും  നേതാക്കളിലും ഒരേ പോലെ രൂപാന്തരപ്പെട്ടു. മാത്രമല്ല ഇടതു പക്ഷത്തിന്നനുകൂലമായി എന്നും തെരഞ്ഞെടുപ്പ് തീരുമാനങ്ങൾ കൈകൊള്ളുന്ന പ്രസ്ഥാനത്തിന്ന് ഇടതുപക്ഷത്തു നിന്നു തിരികെ മാന്യത കിട്ടിയില്ലെന്നു മാത്രമല്ല കിട്ടിയ അവസരങ്ങളിലൊക്കെ ‘ജമാഅത്തെ ഇസ്ല്ലാമി‘ അടുത്തകാലത്ത് ഭയത്തോടെ കാണുന്ന മൌദൂദിയൻ മതരാഷ്ട്രവാദത്തിന്റെ ലേബലൊട്ടിച്ച് ആക്രമിക്കുവാനാണ് ഇടതുപക്ഷവും ശ്രമിച്ചത്. എന്നാൽ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുവാൻ ‘ജമാഅത്തെ ഇസ്ല്ലാമി‘ പെട്ടെന്ന് പ്രേരിപ്പിച്ച പ്രധാന ഘടകം ഇതൊന്നുമ്മല്ല. നവസാമൂഹിക പ്രസ്ഥാനമായ' പോപ്പുലർ ഫ്രെണ്ട് ഓഫ് ഇന്ത്യ'യുടെ ആഭിമുഖ്യത്തിൽ അഖിലേന്ത്യാതലത്തിൽ തന്നെ ഒരു രാഷ്ട്രിയ പാർട്ടി രൂപം കൊള്ളുന്നതായ വാർത്തകൾ വന്നുകൊണ്ടിരുന്ന സമയം. പോപ്പുലർ ഫ്രെണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രിയ സ്പേസും തങ്ങളുടെ രാഷ്ട്രിയ സ്പെസും ഒന്നു തന്നെയാണെന്ന തിരിച്ചറിവിൽ നിന്നാണ്  സജിവ രാഷ്ടീയത്തിലെക്ക് പ്രവേശിക്കുവാനുള്ള വെമ്പലിൽ വളരെ പെട്ടെന്ന് ഒരു “ദേശിയ രാഷ്ട്രിയ ജാഥ’ ‘ജമാഅത്തെ ഇസ്ല്ലാമി‘ തട്ടിക്കൂട്ടിയത്. ജാഥ സമാപിക്കുമ്പോൾ രാഷ്ട്രിയ പാർട്ടി പിരവിയെടുക്കും എന്നയിരുന്നു പ്രചാരണം. എന്നാൽ ജാഥക്ക് ലഭിച്ച തണുപ്പൻ സ്വീകരണം രാഷ്ട്രിയപാർട്ടി രൂപീകരണം പിന്നെയും വൈകിപ്പിച്ചു. ഈ സമയത്താണ് കോഴിക്കോട് ജില്ലയിലെ കിനാലൂർ കേന്ദ്രീകരിച്ചു കൊണ്ട് സോളിഡാരിറ്റിയുടെ നേതൃത്വത്തിൽ സർക്കാരിന്റെ നാലുവരിപാതക്കു വേണ്ടിയുള്ള സ്ഥലമേറ്റെടുക്കലിനെതിരെ സമരം നടത്തുന്നത്. സമരത്ത് സർക്കാർ ബലം പ്രയോഗിച്ചുകൊണ്ടാണ് നേരിട്ടത്. സമരത്തിൽ പങ്കെടുത്തവരെല്ലാം പോലീസിന്റെ ലാത്തിയുടെ ചൂടറിഞ്ഞു. പലർകും മാരകമായി പരുക്കേറ്റു. പോലീസ് നടപടികൾ ഭയപ്പെട്ട് കിനാലൂരിൽ പുരുഷന്മാർക്ക് അന്തിയുറങ്ങുവാൻ സാധിക്കാത്ത അവസ്ഥയായി. അതെസമയം കിനാലൂർ സമരം കൊണ്ട് സോളിഡാരിറ്റിയും, ജമാഅത്തെ ഇസ്ലാമിയും ഇടതുപക്ഷ സർക്കാരിനെതിരെയാണെന്ന ധാരണ പടരുവാൻ കാരണമായി. ഇടതുപക്ഷത്തെ ഇതപരിന്ത്യമായി പിന്തുണച്ചുപോന്നിരുന്ന ജമാഅത്തെ ഇസ്ലാമിയുടെ തിരിച്ചു പോക്കായി ഇതിനെ പലരും വിലയിരുത്തി. കിനാലൂർ സമരത്തെ തുടർന്നു രൂപപ്പെട്ട സമരാന്തരീക്ഷം ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജമാഅത്തെ ഇസ്ലാമി യുടെ സ്വാധീനമേഘലകളിൽ ജനകീയ വികസന സമിതികൾ രൂപീകൃതമാകുന്നത്. എന്നാൽ മാർക്കിസ്റ്റ് പാർട്ടു ഇരുകുമുഷ്ടികൊണ്ടാണ് ഇതിനെ നേരിട്ടത്. കോഴിക്കോട് ജില്ലയിൽ ജനകീയവികസന സമിതിയുടെ യോഗത്തിലേക്ക് ഇരച്ചു കയറിയ മാർക്കിസ്റ്റു പാർട്ടി പ്രവർത്തകർ സ്ത്രീകളടകമുള്ള സദസ്സിനെ മാരക്മായി അക്രമിക്കുകയും യോഗം അലങ്കോലപ്പെടുത്തുകയും ചെയ്തു.

ഏറെ വാർത്താപ്രാധാന്യം നേടിയ ഈ സംഭവങ്ങൾ പഞ്ചായത്ത് തെരന്ജ്ഞെടുപ്പിൽ തങ്ങൾക്ക് ഗുണകരമാകും എന്ന വിലയിരുത്തലിൽ നിന്നാണ് ജനകീയവികസന സമിതികളുടെ ബാനറിൽ ജമാഅത്തെ ഇസ്ലാമി തെരഞ്ഞെടുപ്പ് ഗോതയിലേക്ക് ഇറങ്ങുന്നത്. ആരാധനാലയങ്ങൾ കേന്ദ്ര്ക്കരിച്ചു പതിറ്റാണ്ടുകളായുള്ള വ്യവസ്ഥാപിത പ്രവർത്തനം മൂലം മലബാരിൽ ശക്തമായ സ്വാധീനശക്തിയാകുവാൻ ജമാഅത്തെ ഇസ്ലാമി ക്ക് ഇതിനകം കഴിഞ്ഞിരുന്നു. മാത്രമല്ല മാധ്യമം പത്രം കൂടെ ഉള്ളതും ജമാഅത്തെ ഇസ്ലാമിക്ക് എന്നും ഗുണകരമായ അന്തരീക്ഷമൊരുക്കിയിരുന്നു. കാലാകാലങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ അതുകൊണ്ടു തനെ ജമാഅത്തെ ഇസ്ലാമി എടുക്കുന്ന നിലപാടുകൾ അതുകൊണ്ടു തന്നെ നിർണ്ണായകമായിരുന്നു. ജമാഅത്തെ ഇസ്ലാമിക്ക് ഓരോ മണ്ഡലങ്ങളിലും ആയിരങ്ങൾ വരുന്ന സ്ഥിരം വോട്ട്ബാങ്കുണ്ടെന്ന് ജമാഅത്തെ ഇസ്ലാമിയും എതിരാളികളും ഒരെപോലെ വിശ്വസിച്ചു. മാത്രമല്ല മലപ്പുറം കോഴിക്കോട് ജില്ലകളിലെ ചില മഹല്ലുകൾ അറിയപ്പെടുന്നത് തന്നെ ജമാഅത്തെ ഇസ്ലാമിയുടെ മക്ക എന്ന അപരനാമത്തിലാണ്. ജമാഅത്തെ ഇസ്ലാമി തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട താമസം ഈ വോട്ടൊക്കെ ഒന്നൊഴിയാതെ പെട്ടിയിൽ വീഴുമെന്ന് പ്രസ്ഥാനം ഉറച്ചു വിശ്വസിച്ചു. അതുകൊണ്ടു തന്നെ ഏറെ പ്രതീക്ഷയോടെയാണ് ജമാഅത്തെ ഇസ്ലാമി കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ അംഗം കുറിക്കുവാനുറങ്ങിയത്. ഇരുമുന്നണികളെയും കവച്ചുവെക്കുന്ന പ്രചാരണങ്ങളാണ് ജമാഅത്തെ ഇസ്ലാമി സ്വാധീനമേഘലകളിൽ കാഴ്ചവെച്ചത്. എന്നാൽ വോട്ടെടുപ്പ് കഴിഞ്ഞ് ഫലം പുറത്തുവന്നപ്പോഴാണ് ഇക്കാലമത്രയും പ്രസ്ഥനവും, ജനങ്ങളും ഒരേപോലെ വിശ്വസിച്ചിരുന്ന പലതുരുത്തുകളും തങ്ങളുടേതായിരുന്നില്ല എന്ന് ജമാഅത്തെ ഇസ്ലാമിക്ക് മനസ്സിലായത്. പ്രസ്ഥാനത്തിന്റെ ശക്തമായ സ്വാധീനമേഘലകളിൽ പോലും നാമമാത്രമായ പോരാട്ടം കാഴ്ചവെക്കുവാന് മാത്രമേ ജമാഅത്തെ ഇസ്ലാമിയുടെ സ്വന്തം വികസന സമിതിക്ക് കഴിഞ്ഞുള്ളൂ.  മൂവായിരത്തോളം  വാറ്ഡുകളിൽ മത്സരിച്ചിട്ടൂം പത്തോളം മണ്ഡലങ്ങളിൽ മാത്രമേ ജനകീയവികസന സമിതിക്ക് വിജയിക്കുവാൻ സാധിച്ചുള്ളൂ. പ്രസ്ഥാനം ഇതുവരെ സ്വന്തമെന്ന് പറഞ്ഞ് കൊണ്ടുനടന്നിരുന്ന നെടുംകോട്ടകൾക്ക് യഥാർത്ഥത്തിൽ മറ്റൊരവാകാശിയാണുണ്ടായിരുന്നതെന്ന തിരിച്ചറിവ് ജമാഅത്തെ ഇസ്ലാമി പ്രവർത്തകരിൽ ശ്രിഷ്ടിച്ച നൈരാശ്യം ചെറുതല്ല. രാഷ്ട്രീയപാർട്ടി രൂപീകരിച്ച് സജിവരാഷ്റ്റീയത്തിലേക്കിറങ്ങുവാനുള്ള ജമാഅത്തെ ഇസ്ലാമിയുടെ തീരുമാനത്തിന്നു അങ്ങിനെ ഒരിക്കൽ കൂടെ തിരിച്ചടി നേരിട്ടൂ.

രാഷ്റ്റ്രിയത്തിൽ ഇനി എന്ത് എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. നേതാക്കളും അണികളും ഒരേപോലെ രാഷ്ട്രിയ പ്രവേശനം സ്വപ്നം കാണുന്നു. അതെസമയം യാഥാർത്ഥ്യം മറുവശത്ത് ആഗ്രഹങ്ങൾക്കു നേരെ മുഖം തിരിക്കുന്നു. നാളിതുവരെ ചെയ്തതു പോലെ സ്ഥാപനങ്ങൾ നടത്തിയും, പള്ളികൾ ഉണ്ടാക്കിയും കാലം കഴിക്കുവാൻ ജമാഅത്തെ ഇസ്ലാമിക്ക് ഇനിയും കഴിയില്ല. എന്നാൽ കേരളത്തിലെ മുന്നണീ സംവിധാനങ്ങളും അവരിൽ തന്നെ ജമാഅത്തെ ഇസ്ലാമിയോട് ശക്തമായ ആദർശഭിന്നതയുമുള്ള പാർട്ടികൾ ഇരു മുന്നണികളിലും സജീവമായ അവസ്ഥയിൽ രണ്ടു മുന്നണിയിലും ജമാഅത്തെ ഇസ്ലാമിക്ക് സ്ഥാനം ഉണ്ടാവില്ലെന്നു ഉറപ്പാണ്. ഇനിയുള്ള വഴിയെന്ത് എന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. നിലവിൽ ഇരു മുന്നണികൾക്കു മെതിരെയുള്ള ജനരോശം അതിശക്തമാണ്. എന്നാൽ അത് വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്തുവാൻ നിലവിലുള്ള അവസ്ഥയിൽ കേരളത്തിലെ എതെങ്കിലും പാർട്ടികൾക്ക് ഒറ്റക്ക് സാധിക്കുകയും ഇല്ല. ഇന്ദ്രപ്രസ്ഥം ഭരിച്ച ദേശിയ പാർട്ടിയായ ബി.ജെ.പിക്കു പോലും ഒറ്റക്കുനിന്നുകൊണ്ട് കേരളത്തിൽ പച്ചതൊടാൻ ഇതുവരെ സാധിച്ചിട്ടില്ല. അതെ സമയം ശക്തമായ രണ്ടോ മുന്നോ പ്രസ്ഥാനങ്ങൾ അടങ്ങുന്ന ഒരു കൂഊട്ടുകെട്ടിനു വള്രെ പെട്ടെന്നല്ലെങ്കിലും ഭാവിയിൽ ശക്തമായ സാന്നിദ്ധ്യമാകുവാനും, ശക്തിയാകുവാനും സാധ്യത ഏറെയുണ്ട്. കേരളത്തിലെ ദളിത്, പിന്നോക്ക, വിഭാഗങ്ങൾ നേതൃത്വം നൽകുന്ന പാർട്ടികളും, എസ്.ഡി .പി.ഐയും ഒക്കെ ഇന്ന് ഇത്തരത്തിലുള്ള ഒരു മൂന്നാം ബദലിനുള്ള സാധ്യതകളാണ് ആരാഞ്ഞുകൊണ്ടിരിക്കുന്നത് എന്നാൽ ജമാഅത്തെ ഇസ്ലാമി ഇപ്പോഴും മുഖം തിരിച്ചു നിൽക്കുന്ന മേഘലയാണിത്. ഒരു മൂന്നാം മുന്നണിയുടെ സാധ്യതകളെ എങ്ങിനെ ഉപയോഗപ്പെടുത്താം എന്ന തന്ത്രത്തിലുപരി ഇടതുമുന്നണിയുടെ ഭാഗമാകുവാനുള്ള ശ്രമമാണ് ജമാഅത്തെ ഇസ്ലാമിയിൽ നിന്നു നാളിതുവരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.. എസ്.ഡി.പി.ഐ യോടുള്ള ജമാഅത്തെ ഇസ്ലാമിഇന്റെ വിയോജിപ്പിനു കാരണം അത് പോപ്പുലർ ഫ്രെണ്ട് പിന്തുണ നൽകുന്ന രാഷ്ട്രീയ പാർട്ടി ആണെന്ന കാരണത്താലാണത്രെ. അതെസമയം പോപ്പുലർ ഫ്രെണ്ടിനോടു ജമാഅത്തെ ഇസ്ലാമിക്കുള്ള എതിർപ്പിനെന്താണു കാരണം എന്നന്വേഷിച്ചാൽ പോപ്പുലർ ഫ്രെണ്ട് തീവ്രവാദ ആരോപണമുള്ള പ്രസ്ഥാനമാണെന്നാണ് ജമാഅത്തെ ഇസ്ലാമി നേതാക്കളും, അണികളും നൽകുന്ന മറുപടി. 

രസകരമായ വസ്തുത എന്തെന്നുവെച്ചാൽ മറ്റു പ്രസ്ഥാനങ്ങൾ തീവ്രവാദ പശ്ചാതലത്തിന്റെ പേരിൽ നിരന്തരം ആക്രമിക്കുന്ന ഒരു പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി എന്നതാണത്. തീവ്രവദത്തിന്റെ ഗോഡ്ഫാദറാണ് ജമാഅത്തെ ഇസ്ലാമി എന്നാണ് ഇടതും വലതുമുള്ള പാർട്ടികൾ ഒരേ സ്വരത്തിൽ പറയുന്നത്. സി.പി.എം സെക്രട്ടറി പിണരായി വിജയന്റെ ഭാഷ്യത്തിൽ ജമാഅത്തെ ഇസ്ലാമിക്ക് കാശ്മീരിലെ ഹിസ്ബുൽ മുജാഹിദീനുമായി വരെ ബാന്ധവമുണ്ടത്രെ. അതിനു തെളിവായി പ്രബോധനം വാരിക തന്നെ പിണരായി വിജയൻ എടുത്തുദ്ധരിക്കുന്നു. ജമാഅത്തെ ഇസ്ലാമി  മുഖപത്രമായ പ്രബോധനം  വാരികയുടെ അൻപതാം വാർഷികപതിപ്പിൽ ഇന്ത്യയിലെ ഒരു സംസ്ഥാനമായ കാശ്മീർ ജമാഅത്തെ ഇസ്ല്ലാമിയാണ് ഹിസ്ബുൾ മുജാഹിദീന്റെ പിന്നിലെന്ന് വ്യക്തമായി വിവരികുന്നുണ്ട്. മാത്രമല്ല ജമാഅത്തെ ഇസ്ലാമിയുടെ നേതാവ് മൌലാന മൌദൂതി ആഗോള തീവ്രവാദത്തിന്റെ അപ്പോസ്തലനായും ഇരുംന്നണികളും ഒരേ സ്വരത്തിൽ പറയുന്നു, പ്രചരിപ്പിക്കുന്നു. ഇതെ ജമാഅത്തെ ഇസ്ലാമിയാണ് മറ്റൊരു പ്രസ്ഥനത്തിനു നേരെ തങ്ങൾക്കു നേരെ ഉയരുന്നുവരുന്ന അതേ ആരോപണങ്ങൾ ഉയർത്തുന്നതെന്നത്. മാത്രമല്ല എന്തിന്റെ പേരിലാണോ ജമാഅത്തെ ഇസ്ലാമി പോപ്പുലർ ഫ്രെണ്ടിനെതിരെ പ്രചാരണം നടത്തുന്നത് ഇതേ ആരോപണങ്ങൾ നീതിന്യായ സംവിധാനങൾ വഴി അരക്കിട്ടുറപ്പിച്ച പാർട്ടിയായ സി.പി.എമ്മുമായാണ് ജമാഅത്തെ ഇസ്ലാമി കൂട്ടുകൂടുവാൻ ശ്രമിക്കുന്നത്. കേരളത്തിലെ വിവിധ ജയിലുകളിൽ ശിക്ഷവിധിക്കപ്പെട്ട് കഴിയുന്നവരിൽ അറുപത് ശതമാനവും സി.പി.എം പ്രവർത്തകരാണ്. അതിൽ ഏറെയും കൊലപാതക കേസുകൾ. കേരളത്തിലെ സമാധാനാന്തരീക്ഷത്തിന്നു ഏറ്റവും ഭീഷണിയാകുന്നത് പലപ്പോഴും സി.പി.എം പ്രവർത്തകരുടെയും, നേതാക്കളുടെയും നിയമവിരുദ്ധ പ്രവർത്തനങ്ങളഅണ്. കൊച്ചുകുട്ടികളുടെ മുൻപിലിട്ട് അദ്ധ്യാപകന്റെ തലവെട്ടി മാറ്റിയതു മുതൽ നാദാപുരത്തും, കണ്ണൂരിലും വർഗ്ഗീയമായിപ്പോകൂന്ന അക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന പാർട്ടിയാണ് ഇന്ന് കേരളത്തിലെ സി.പി.എം. ഇതെ സി.പി.എമ്മിനെയാണ് മതെതരത്വം പരഞ്ഞുകൊണ്ട്  ജമാഅത്തെ ഇസ്ലാമി കാലാകാലങ്ങളിൽ ഏകപക്ഷീയമായി പിന്തുണക്കുന്നത്.

അതായത് ഒരു പ്രസ്ഥനത്തിനെതിരെ ഇനിയും തെളിയിക്കപ്പെടാത്ത ആരോപണങ്ങളുടെ പേരിൽ അസ്പ്രിഷ്യത കൽ‌പ്പികുമ്പോൾ തന്നെയാണ്, കേരളത്തിന്റെ സാമൂഹിക ജീവിതത്തിന്ന് എന്നും ഭീഷണിയുയർത്തുന്ന സി.പി.എമ്മിനെ ആദർശത്തിന്റെ പേരിൽ ജമാഅത്തെ ഇസ്ലാമി പിന്തുണ നൽകുന്നത്. ഏതായാലും മുസ്ലിം ലീഗിനെ തല്ലി പരുവമാക്കി ലീഗിന്റെ ബേസിൽ ചുവടുറപ്പിക്കാം എന്ന മോഹം വ്യാമോഹമായി മാറിയ സ്ഥിതിക്ക് ഇനിയുള്ള കാലം ഇടതുമുന്നണിക്ക് ഇന്നു തുടരുന്ന ഏകപക്ഷീയമായ പിന്തുണ തുടർന്നും നൽകുകയേ ജമാഅത്തെ ഇസ്ലാമിക്കു മുൻപിലുള്ളൂ. മുന്നാം മുന്നണിയടക്കം മറിച്ചൊരു തീരുമാനം എടുക്കുവാനുള്ള രാഷ്ട്രിയ ഇച്ചാശക്തി ജമാഅത്തെ ഇസ്ലാമിക്ക് കൈമോശം വന്ന അവസ്ഥയിൽ ഒരു പാർട്ടി രൂപീകരണത്തിലുപരി, സജീവരാഷ്ട്രിയത്തിൽ ശക്തമായ ഭാഗവാക്കാകാം എന്ന ജമാഅത്തെ ഇസ്ലാമി സ്വപ്നം അത്രപെട്ടെന്ന് പൂവണിയുമെന്ന് തോന്നുന്നില്ല.

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More