Monday, April 4, 2011

ജമാഅത്തെ ഇസ്ലാമി ധാരണ കാരാട്ട് വിശദീകരിക്കണം: രവി


കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജമാ അത്തെ ഇസ്ലാമിയുമായുള്ള സിപിഎം ധാരണയെക്കുറിച്ചു പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നയം വ്യക്തമാക്കണമെന്നു കേന്ദ്രമന്ത്രി വയലാര്‍ രവി ആവശ്യപ്പെട്ടു.


പരാജയ ഭീതിമൂലമാണ് ജമാ അത്തെ ഇസ്ലാമിയെ കൂട്ടുപിടിക്കാന്‍ സിപിഎം പോയത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ പരാജയം ആവര്‍ത്തിക്കിതിരിക്കാന്‍ ഒരു കച്ചിത്തുരുമ്പെങ്കിലും കിട്ടുമോയെന്നാണു നോക്കിയത്. തിരഞ്ഞെടുപ്പില്‍ ആരെയും കൂട്ടുപിടിക്കാന്‍ മടിയില്ലെന്ന ഇൌ നയം ലജ്ജാകരമാണെന്നും കൊല്ലം പ്രസ് ക്ളബിന്റെ ജനഹിതം പരിപാടിയില്‍ വയലാര്‍ രവി അഭിപ്രായപ്പെട്ടു.


മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ സംസാരിക്കുന്നത് അഡള്‍ട്ട്സ് ഒണ്‍ലി സിനിമ പോലെയാണ്. മുഖ്യമന്ത്രി പറയേണ്ടത് അഞ്ചു വര്‍ഷത്തെ അവരുടെ ഭരണനേട്ടവും ഇനി നടപ്പാക്കാന്‍ പോകുന്ന വികസനവുമാണ്. പി.കെ. കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയാകുമെന്ന അച്യുതാനന്ദന്റ വാദം അദ്ദേഹം പറയുന്ന അസംബന്ധങ്ങളില്‍ ഒന്നാണ്. ഇങ്ങനെയൊക്കെ പറയുന്നതു മുഖ്യമന്ത്രിക്കു യോജിച്ചതല്ല.

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More