Tuesday, April 5, 2011

ജമാഅത്തുമായി യു.ഡി.എഫിന് സഖ്യമില്ല: ഉമ്മന്‍ചാണ്ടി


Published on Tue, 04/05/2011 - 11:46 

ജമാഅത്തുമായി യു.ഡി.എഫിന് സഖ്യമില്ല: ഉമ്മന്‍ചാണ്ടി
കാസര്‍കോഡ്: ജമാഅത്തെ ഇസ്‌ലാമിയുമായി യു.ഡി.എഫിന് തെരഞ്ഞെടുപ്പ് സഖ്യമുണ്ടാവില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി. അതേസമയം, ആരുടെയും വോട്ടുവേണ്ടെന്ന് പറയാന്‍ കഴിയില്ല. പൊതുതെരഞ്ഞെടുപ്പില്‍ ആരെയും പ്രകോപിപ്പിക്കുന്ന നിലപാട് ആരും സ്വീകരിക്കാറില്ല. കാസര്‍കോഡ് പ്രസ് ക്ലബ്ബില്‍ നടന്ന മീറ്റ് ദ പ്രസ് പരിപാടിയില്‍ സംബന്ധിക്കവെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഇത് തന്നെയല്ലേ പിണറായി വിജയനും എല്‍ .ഡി.എഫും പറഞ്ഞതെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ ഉത്തരം നല്‍കിയില്ല. ജമാഅത്തെ ഇസ്‌ലാമിയുമായി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയുടെ ഉള്ളടക്കം അവര്‍ വെളിപ്പെടുത്തണം. നേരത്തെ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ പിണറായി ഉറച്ചു നില്‍ക്കുന്നുവോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More