Tuesday, April 5, 2011

ജമാഅത്തെ ഇസ്ലാമി കൂടിക്കാഴ്ചയില്‍ വിശേഷിച്ചൊന്നുമില്ല: പിണറായി


Posted on: 05-Apr-2011 04:43 PM ദേശാഭിമാനി
തൃശൂര്‍: ജമാഅത്തെഇസ്ലാമി നേതാക്കള്‍ തന്നെവന്നു കണ്ടതിനെ വളച്ചൊടിച്ച് രാഷ്ട്രീയമുതലെടുപ്പിനു യുഡിഎഫ് ശ്രമിക്കുകയാണെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എല്‍ഡിഎഫ് പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമിയെ എല്‍ഡിഎഫില്‍ എടുക്കുന്ന കാര്യമോ അവര്‍ പിന്തുണ നല്‍കുന്ന കാര്യമോ ചര്‍ച്ച ചെയ്തിട്ടില്ല. അവരുടെ രാഷ്ട്രീയ നിലപാട് അറിയിച്ചു. എല്‍ഡിഎഫിന്റെ നിലപാടുകള്‍ താനും അറിയിച്ചു. അതിനപ്പുറം ഒന്നുമില്ല. ജമാഅത്തെ ഇസ്ലാമിക്കാര്‍ സംസാരിക്കാന്‍ വന്നത് രഹസ്യമായല്ല. അതിന് യുഡിഎഫുകാര്‍ വേവലാതിപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സത്യസന്ധരായ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ഇത്തവണ ഐക്യജനാധിപത്യമുന്നണിക്ക് വോട്ടുചെയ്യാനാവില്ല. കഴിഞ്ഞ 5 വര്‍ഷം യുഡിഎഫ് ഭരിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ കേരളം പട്ടിണിമരണങ്ങളുടെയും കര്‍ഷകആത്മഹത്യയുടെയും നാടായി മാറുമായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച ബദല്‍ നയങ്ങളാണ് കേരളത്തെ പട്ടിണിയില്‍ നിന്നും രക്ഷിച്ചത്. കേന്ദ്രസര്‍ക്കാരാണ് കേരളത്തിന്റെ പട്ടിണി മാറ്റിയതെന്ന ആന്റണിയുടെ വാദം ശുദ്ധ അസംബന്ധമാണെന്നും പിണറായി പറഞ്ഞു

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More