Monday, April 4, 2011

ജമാ അത്തെ ഇസ്്ലാമിയെകുറിച്ച് നേരത്തെയുള്ള അഭിപ്രായം തന്നെയാണ് ഇപ്പോഴുമുള്ളത്- വി.എസ്


പാലക്കാട്: ലാവ്്്ലിന്‍ കേസില്‍ പിണറായി വിജയനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്്് താന്‍ കത്തെഴുതിയെന്ന പി ടി തോമസിന്റെ ആരോപണം
കെട്ടുകഥയാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍.പാലക്കാട് പ്രസ്്് ക്ളബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ലാവ്ലിന്‍ വിഷയത്തില്‍ പാര്‍ട്ടിയില്‍ നേരത്തെ ചര്‍ച്ച ചെയ്തതിനപ്പുറം ഇപ്പോള്‍ കൂടുതലായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ജമാ അത്തെ ഇസ്്ലാമിയുമായി എല്‍.ഡി.എഫിന് യാതൊരു ബന്ധവുമില്ല.അവര്‍ പാര്‍ട്ടിയോട് സംസാരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോഴാണ് പിണറായി വിജയന്‍ അവരോട് സംസാരിച്ചത്.ജമാ അത്തെ ഇസ്്ലാമിയെകുറിച്ച് നേരത്തെയുള്ള അഭിപ്രായം തന്നെയാണ് ഇപ്പോഴുമുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അരുണ്‍കുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ത്തുന്ന ആരോപണത്തില്‍ സത്യമില്ല.അത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ത്തുന്നതാണെന്ന്.ഇത് ജനങ്ങള്‍ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More