Tuesday, April 5, 2011

പിന്തുണവേണ്ട വോട്ടുമതി: എം.എം ഹസ്സന്‍


Published on Tue, 04/05/2011 - 14:34 ( 17 hours 31 min ago)

പിന്തുണവേണ്ട വോട്ടുമതി: എം.എം ഹസ്സന്‍
കൊച്ചി: ജമാഅത്തെ ഇസ്‌ലാമി പിന്തുണ വേണ്ടെന്നും എന്നാല്‍ വോട്ട് സ്വീകരിക്കുമെന്നും കെ.പി.സി.സി വക്താവ് എം.എം ഹസ്സന്‍. കൊച്ചി പ്രസ് ക്ലബ്ബില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമാഅത്തെ ഇസ്‌ലാമി ഇതുവരെ യു.ഡി.എഫിന് ഔദ്യോഗികമായി സഹായം നല്‍കിയിട്ടില്ല. അവരുടെ നിലപാട് കോണ്‍ഗ്രസിന്റെ നയങ്ങള്‍ക്ക് എതിരാണ്. സംഘടനയുടെ രാഷ്ട്രീയ കാപട്യമാണ് സംഘടനയുടെ മുന്‍ രാഷ്ട്രീയ വക്താവ് ഹമീദ് വാണിമേല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.
കോണ്‍ഗ്രസുകാരനായ എം.ഐ ഷാനവാസ് കഴിഞ്ഞ ദിവസം ജമാഅത്തെ ഇസ്‌ലാമി നേതാക്കളെ ചെന്നു കണ്ടെത് പിന്തുണ ചോദിക്കാനല്ല.
ജമാഅത്തെ ഇസ്‌ലാമി പിന്തുണക്കാന്‍ തീരുമാനിച്ചാല്‍ 'വിധി ദേവോ ഭവ' എന്ന് സംസ്‌ക്കാരത്തില്‍ ഉറച്ചു നില്‍ക്കും. എന്നാല്‍ ക്ഷണിക്കാത്ത സദ്യക്ക് പോകുമോ എന്ന ചോദ്യം പോലെയാണ് അവര്‍ പിന്തുണച്ചാല്‍ സ്വീകരിക്കുമോ എന്ന ചോദ്യവുമെന്നും ഹസ്സന്‍ പറഞ്ഞു.
ജനസംഖ്യക്ക് അനുപാതമായി തെരഞ്ഞെടുപ്പില്‍ മത്‌സരിക്കുന്നതില്‍ യു.ഡി.എഫ് മുസ്‌ലിം സമുദായത്തിന് സീറ്റ് നല്‍കിയില്ലെന്നത് സത്യമാണ് . സ്ത്രീ സംവരണവും നടപ്പായില്ല. ഇതിന് പല കാരണങ്ങളുമുണ്ട്.
ലോട്ടറിക്കേസില്‍ സി.ബി.ഐ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചത് മുഖ്യമന്ത്രി തന്നെയാണ്. കൊച്ചിയില്‍ മെട്രോ പരാജയപ്പെട്ടതും സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണ്. ഒരു യുദ്ധം നടക്കുന്ന സമയത്ത് കെ.കെ രാമചന്ദ്രനെ പോലുളള മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിക്കെതിരെ ഒളിയമ്പെയ്യുന്നത്് ശരിയല്ല. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഒരുപക്ഷേ മത്‌സര രംഗത്തിലാത്തവരും മുഖ്യമന്ത്രിയായേക്കാം. ഇത് തീരുമാനിക്കുക ഹൈക്കമാന്റാവുമെന്നും ഹസ്സന്‍ പറഞ്ഞു.

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More