Tuesday, April 5, 2011

മുജാഹിദുകളെ ബേജാറും ബേപ്പൂരും


ജമാഅത്തെ ഇസ്്‌ലാമി അതിന്റെ പ്രവര്‍ത്തകരുടെ വോട്ട് വിനിയോഗിക്കുന്നതിനു നല്‍കിയ നിര്‍ദേശം ലീഗുകാരായ മുജാഹിദുകളും സുന്നികളും അംഗീകരിക്കുമെന്നു കരുതുന്നത് സുന്നികളെ മുശ്്‌രിക്കുകകളെന്നു പറഞ്ഞ് രാഷ്ട്രീയ വേദികളില്‍നിന്ന് കൂടി മുജാഹിദുകള്‍ അകറ്റത്തുടങ്ങുക എന്നതു പോലെ അസംഭവ്യമാണ്. പള്ളികളില്‍ മാത്രമേ അവര്‍ സുന്നികളെ പിന്തുടരുന്നത് അവര്‍ക്ക് ഹറാമാകുന്നുള്ളൂ. ലീഗുകാര്‍ ജയിക്കുന്നതിന് പാണക്കാട് തങ്ങള്‍ വല്ലതും ജപിച്ചൂതി നല്‍കിയില്‍ മുജാഹിദുകള്‍ അതും വാങ്ങിക്കെട്ടും. ഇടതു ഭരണമാണ് തൊട്ടുമുമ്പത്തെ യു.ഡി.എഫ് ഭരണത്തെക്കാളും മികച്ചതെന്ന ജമാഅത്ത് നിലപാട് ചുരങ്ങിയത് കമ്മ്യൂണിസ്റ്റുകാരായ മുജാഹിദുകള്‍ അംഗീകരിച്ചാലായി. അങ്ങനെയാണെങ്കില്‍ പോലും ആര് അംഗീകരിച്ചാലും ഇല്ലെങ്കിലും ജമാഅത്തിന് അതിന്റെ അണികള്‍ക്ക് സമ്മതിനാദാവകാശം എങ്ങനെ വിനിയോഗിക്കണമെന്ന നിര്‍ദേശം നല്‍കാതെ വയ്യ. കാരണം അത് ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇസ്്‌ലാമിക നേതൃത്വം നല്‍കി വരുന്നു എന്നതു തന്നെ. രാഷ്ട്രീയം മാത്രം ഓരോരുത്തര്‍ക്കും വിട്ടുകൊടുത്തുകൊണ്ടുള്ള മുജാഹിദുകളുടെ നിലപാട് ഇസ്്‌ലാമിക പ്രസ്ഥാനത്തിനു സ്വീകരിക്കാനാവില്ല. കേരളത്തിന്റെ പാരമ്പര്യമനുസരിച്ച് അടുത്ത ഭരണം യു.ഡി.എഫിനു തന്നെയെന്ന് എല്ലാവരും കുരവയിടുമ്പോഴും ഇടതു ഭരണം ചില നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അംഗീകരിക്കുന്നുവെന്നും തുറന്നു പറയാനുള്ള ധീരത ജമാഅത്തെ ഇസ്്‌ലാമി കാണിച്ചു. എന്തുകൊണ്ട് 15 സ്ഥലങ്ങളില്‍ യു.ഡി.എഫിനു പിന്തുണ നല്‍കിയെന്ന ചോദ്യത്തിന്റെ മറുപടി ആ സ്ഥലങ്ങളില്‍ യു.ഡി.എഫിന്റെ പേരില്‍ മത്സരിക്കുന്നവര്‍ നിയമസഭയില്‍ എത്തണമെന്നോ അവരുടെ എതിര്‍ സ്ഥാനാര്‍ഥികള്‍ നിയമസഭയില്‍ എത്തരുതെന്നോ ഉള്ള നിര്‍ബന്ധമാണ്. ബേപ്പൂര്‍ മണ്ഡലത്തില്‍ പാര്‍ട്ടി ഇടപെട്ട് വികസന നയം തിരുത്തിച്ച എളമരം കരീമിനു വോട്ട് നല്‍കുന്നതിലാണ് സലഫി ലീഗുകാര്‍ക്ക് മനഃപ്രയാസം. സലഫി കമ്മ്യൂണിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ആശ്വാസവും. ഇതു രണ്ടുമല്ല ജമാഅത്ത് പരിഗണിച്ചത്. കരീമിന്റെ എതിര്‍ സ്ഥാനാര്‍ഥികളെയാണ്. മുജാഹിദുകള്‍ക്കും ലീഗുകാര്‍ക്കും പരിഗണിക്കേണ്ടതില്ലാത്ത ചില കാര്യങ്ങള്‍ ഇവിടെ ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് പരിഗണിക്കേണ്ടി വന്നത് സ്വാഭാവികമാണ്. നിയസഭാ തെരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റെയും വോട്ട് വാങ്ങുന്നതിന് യു.ഡി.എഫ് കരാറുണ്ടാക്കിയെന്ന ഇന്ത്യാ വിഷന്‍ പോലുള്ള ചാനലുകളും പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ മണ്ഡലത്തില്‍ ഇത്തിരി ജാഗ്രത വേണമെന്ന സ്ഥിതിയുള്ളതായി ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് തോന്നാം. കാരണം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ ബി.ജെ.പി. സ്ഥാനാര്‍ഥി കെ.പി ശ്രീശന്‍ 12667 വോട്ട് നേടിയിട്ടുണ്ട്. ഇത്തവണ യു.ഡി.എഫ് നിര്‍ത്തിയിരിക്കുന്നത് അത്രയൊന്നും പ്രമുഖനല്ലാത്ത ആദം മുള്‍സിയെയാണ്. ബി.ജെ.പിയുടെ സ്ഥാനാര്‍ഥി അവരുടെ പ്രമുഖ നേതാവ് ശ്രീശന്‍ തന്നെ. എസ്.ഡി.പി.ഐക്കും സ്ഥനാര്‍ഥിയുണ്ട്. ആദമിനുപകരം ശ്രീശനു വോട്ടു ചെയ്യാനുള്ള ഒരു സാഹചര്യം ഇവിടെ നിലനല്‍ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഇവിടെ തമ്മില്‍ഭേദം തൊമ്മന്‍ എന്ന നിലയില്‍ കരീം തന്നെയാണ് ജയിക്കേണ്ടതെന്ന് രാഷ്ട്രീയ തിമിരം ബാധിക്കാത്ത ഏതെങ്കിലും മുജാഹിദുണ്ടെങ്കില്‍ സമ്മതിക്കും. ജമാഅത്തിനോട് എന്തു നിലപാട് സ്വീകരിക്കുന്നുവെന്നതല്ല അതിന്റെ തെരഞ്ഞെടുപ്പ് നയത്തില്‍ സ്വാധീനം ചെലുത്തുന്നത്. ജമാഅത്തിനെ കുറ്റം പറഞ്ഞില്ലേ പിണറായി എന്നു ചോദിക്കുന്ന മുജാഹിദുകള്‍ അതിനു മുമ്പ് ചിന്താശേഷിയുള്ള പ്രസ്ഥാനമെന്നും ധീരമായ നിലപാട് കൈക്കൊള്ളുന്ന സംഘടനയെന്നും പിണറായി ജമാഅത്തിനെ പുകഴ്ത്തിയപ്പോള്‍ എവിടെ ആയിരുന്നു. ഇടക്കാലത്ത് ജമാഅത്തിനോട് സഖാവ് പിണറായിക്ക് ജമാഅത്തിനോടുള്ള നീരസത്തിന്റെ കാരണം അവരെ നക്കിക്കൊല്ലുന്ന എന്ന ഭയപ്പാടാണെന്ന് കേരളത്തിലെ സാമൂഹിക ചലനങ്ങള്‍ വീക്ഷിക്കുന്ന ആര്‍ക്കും ബോധ്യമാകും.

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More