Monday, April 4, 2011

പിന്തുണ തേടി ഷാനവാസ് വന്നു


Tuesday, April 05, 2011മെട്രോ വാര്ത്ത
ന്യൂഡല്‍ഹി 

പിന്തുണ ആവശ്യപ്പെട്ട് മുന്‍പ് കോണ്‍ഗ്രസ് നേതാവ് സമീപിച്ചതായി ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി. എം.ഐ. ഷാനവാസ് എംപിയാണു സമീപിച്ചത്- ആരിഫലി പറഞ്ഞു.

കോണ്‍ഗ്രസാണ് രണ്ടു തവണ ജമാ അത്തിനെ നിരോധിച്ചത്. അതിനുശേഷവും അവരെ പിന്തുണച്ചിട്ടുണ്ട്- ആരിഫലി കൂട്ടിച്ചേര്‍ത്തു.

അത്ഭുതമില്ല: ഇ.ടി

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പിഡിപിയോടൊപ്പം കൂടിയ ഇടതു മുന്നണി ജമാഅത്തെ ഇസ്ലാമിയുമായി ഇപ്പോള്‍ ചര്‍ച്ച നടത്തിയതില്‍ അത്ഭുതമില്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി. രാഷ്ടീയ സദാചാരത്തിന്‍റെ ബാലപാഠങ്ങള്‍ സിപിഎം ലംഘിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജമാഅത്തെ ഇസ്ലാമിയുടേത് തീവ്രവാദ രാഷ്ട്രീയം: തലേക്കുന്നില്‍ ബഷീര്‍ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയം തീവ്രവാദപരമാണെന്ന് കെപിസിസി ആക്റ്റിങ് പ്രസിഡന്‍റ് തലേക്കുന്നില്‍ ബഷീര്‍. ഇക്കാര്യത്തില്‍ കെപിസിസിയുടെ നിലപാടു സുവ്യക്തമാണെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം.

രമേശ് ചെന്നിത്തല ജമാഅത്തെ ഇസ്ലാമി നേതൃത്വവുമായി ഒരുകാലത്തും ചര്‍ച്ച നടത്തിയിട്ടില്ല. ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടനയാണെന്നു പറഞ്ഞ സിപിഎം ഇപ്പോള്‍ അവരുമായി ചര്‍ച്ച നടത്തുന്നതു ലജ്ജാകരമാണ്. കിനാലൂര്‍ സമരത്തിനു പിന്നില്‍ ജമാഅത്തെ ഇസ്ലാമിയാണെന്ന് മന്ത്രി എളമരം കരീം ആരോപിച്ചിരുന്നു- അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനകീയ പ്രശ്നങ്ങളല്ല വി.എസിന്‍റെ പ്രശ്നം. ജയിലും വിലങ്ങും വി.എസിന് ഒഴിയാബാധയാണ്. മുഖ്യമന്ത്രിയുടെ ചിറകിനടിയിലിരുന്ന് അഴിമതി നടത്തിയ അരുണ്‍കുമാര്‍ കറുത്ത കഥാപാത്രം. എന്നിട്ടും അഴിമതിക്കെതിരേ വാചകമടിക്കുകയാണു മുഖ്യമന്ത്രി- തലേക്കുന്നില്‍ ബഷീര്‍ പറഞ്ഞു. 

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More