Thursday, April 14, 2011

പടന്നയിലെ ജമാഅത്തെഇസ്‌ലാമി കേന്ദ്രത്തിന് തീവെച്ചു


Published on Thu, 04/14/2011 

പടന്നയിലെ ജമാഅത്തെഇസ്‌ലാമി കേന്ദ്രത്തിന് തീവെച്ചു
പടന്ന:(കാസര്‍കോട്) കാസര്‍കോട് ജില്ലയില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ പടന്നയില്‍ പ്രവര്‍ത്തിക്കുന്ന ജമാഅത്തെഇസ്‌ലാമി കേന്ദ്രത്തിന് അജ്ഞാത സംഘം തീവെച്ചു. 'ദിശ' ജനകീയ കേന്ദ്രം എന്ന പേരില്‍ അറിയപ്പെടുന്ന ബഹുമുഖ പ്രവര്‍ത്തനങ്ങളുള്‍പ്പെടുന്ന ജനസേവന കേന്ദ്രമാണ് വ്യാഴാഴ്ച പുലര്‍ച്ചയോടെ അഗ്‌നിക്കിരയായത്. ജമാഅത്തെഇസ്‌ലാമിയുടെയും പോഷക ഘടകങ്ങളുടെയും പ്രാദേശിക ഓഫീസുകള്‍ക്ക് പുറമെ ലൈബ്രറി, പലിശരഹിത നിധി, സക്കാത്ത് സെല്‍, റലിഫ് കേന്ദ്രം തുടങ്ങിയ ജനസേവനങ്ങളുടെ സുപ്രധാന സാമഗ്രികള്‍ ഉള്‍പ്പെടുന്ന കേന്ദ്രം നിശ്ശേഷം കത്തിച്ചാമ്പലായി. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പരിസര വാസികള്‍ തീ കണ്ടത്. വിവരം അഗ്‌നിശമനസേനയെ അറിയിച്ചു. പിന്നീട് നാട്ടുകാരും അഗ്‌നിശമനസേനയും ചേര്‍ന്ന് തീ അണക്കുകയായിരുന്നു.
ഈ കേന്ദ്രത്തിന് നേരെ ഇത് നാലാം തവണയാണ് അക്രമം നടക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍  ജമാഅത്തെഇസ്‌ലാമി പിന്താങ്ങുന്ന ജനകീയ മുന്നണിയുടെ അഞ്ച് സ്ഥാനാര്‍ഥി മല്‍സരിച്ച് നിര്‍ണായക വോട്ട് നേടിയിരുന്നു.അഞ്ചിടത്തും രണ്ടാം സ്ഥാനമാണ് കിട്ടിയത്.പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷവും ഇവിടെ അക്രമം നടന്നിരുന്നു. മുസ്‌ലിംലീഗിന് നിര്‍ണായക സ്വാധീനമുള്ള ഈ മേഖലയാണിത്.

പോലീസ് ഉന്നതരും വിവിധ കക്ഷി നേതാക്കളും സംഭവ സ്ഥലം സന്ദര്‍ശിച്ചു. പൊലീസ് ഡോഗ്‌സ്‌ക്വാഡും മറ്റും പരിശോധന നടത്തില്‍ ഊര്‍ജിതമായി അന്വേഷിക്കുന്നുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് കനത്ത പൊലീസ് വ്യൂഹത്തെ വിന്യസിച്ചു.

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More