Tuesday, April 5, 2011

ജമാഅത്തിന് മുന്നില്‍ ഏത്തമിടാനാവില്ല : കുഞ്ഞാലിക്കുട്ടി


P K kunhalikutty ജമാഅത്തിന് മുന്നില്‍ ഏത്തമിടാനാവില്ല : കുഞ്ഞാലിക്കുട്ടികോഴിക്കോട്: വോട്ടുതേടി ജമാഅത്തെ ഇസ്‌ലാമിക്ക് മുന്നില്‍ ഏത്തമിടാനാവില്ലെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ജമാഅത്തിന്റെ വോട്ട് വേണ്ടായെന്ന് പറയേണ്ടത് സി.പി.എമ്മാണ്. ഞങ്ങള്‍ക്ക് വോട്ട് ചെയ്യില്ലെന്ന് ജമാഅത്ത് തീരുമാനിച്ച സ്ഥിതിക്ക് പിന്നാലെ നടന്ന് വോട്ടിനു വേണ്ടി ഏത്തമിടേണ്ട കാര്യമില്ല. ഇപ്പോഴത്തെ അവിശുദ്ധ ബന്ധത്തെക്കുറിച്ച് മറുപടി പറയാനാവാതെ ഇരുസംഘടനകളും മലക്കം മറഞ്ഞിരിക്കയാണ്.
തീവ്രവാദികളുമായി ഒരിക്കലും ഞങ്ങള്‍ സന്ധി ചെയ്യാറില്ല. എന്നാല്‍, അതത് കാലത്തെ തീവ്രവാദ ഗ്രൂപ്പുമായി സി.പി.എം സന്ധി ചെയ്യുന്നു. പി.ഡി.പിയുമായി ആയിരുന്നു പഴയ ബാന്ധവം. ജമാഅത്തുമായി ചര്‍ച്ചചെയ്യാന്‍ ഞങ്ങള്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.ഐ. ഷാനവാസും യൂത്ത്‌ലീഗ് പ്രസിഡന്റ് കെ.എം. ഷാജിയും ജമാഅത്തുമായി ചര്‍ച്ച നടത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മറുപടി. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയില്ല.
നാദാപുരത്ത് ബോംബു നിര്‍മാണത്തിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചസംഭവത്തില്‍ പ്രാദേശിക ലീഗ് നേതാവിനെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ നാദാപുരത്ത് സമാധാനമുണ്ടാക്കാനാണ് എന്നും ഞങ്ങള്‍ ശ്രമിച്ചതെന്നായിരുന്നു മറുപടി. ജമാഅത്തെ ഇസ്‌ലാമിയില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചതല്ല. എപ്പോഴും തിരിച്ചാണ് നടക്കാറ്. ജമാഅത്ത് രാഷ്ട്രീയ സംഘടനയായിട്ടുണ്ട്. യു.ഡി.എഫിന് പുറത്തുള്ള ന്യൂനപക്ഷ രാഷ്ട്രീയ പാര്‍ട്ടിയുമായി ലീഗ് ബന്ധമുണ്ടാക്കാറില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രസ്‌ക്ലബില്‍ മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ പറഞ്ഞു

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More