Tuesday, April 5, 2011

ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തേടി കോണ്‍ഗ്രസും സിപിഎമ്മുമെത്തി


കോ­ഴി­ക്കോ­ട്: ജമാ­അ­ത്തെ ഇസ്ലാ­മി­യു­ടെ പി­ന്തുണ തേ­ടി കോണ്‍­ഗ്ര­സു­മെ­ത്തി­യെ­ന്ന് റി­പ്പോര്‍­ട്ട്. ജമാ­അ­ത്തെ ഇസ്ലാ­മി­യു­ടെ സം­സ്‌­ഥാന അമീര്‍ ടി. ആരി­ഫ്‌ അലി സി­.­പി­.എം സം­സ്‌­ഥാന സെ­ക്ര­ട്ട­റി പി­ണ­റാ­യി വി­ജ­യ­നു­മാ­യി ചര്‍­ച്ച നട­ത്തി­യെ­ന്ന വാര്‍­ത്ത­കള്‍ പു­റ­ത്തു­വ­രു­ന്ന­തി­നി­ട­യി­ലാ­ണ് കോണ്‍­ഗ്ര­സു­മാ­യും ചര്‍­ച്ച നട­ത്തി­യെ­ന്ന റി­പ്പോര്‍­ട്ട് പു­റ­ത്തു­വ­രു­ന്ന­ത്. ജമാ­അ­ത്തെ ഇസ്ലാ­മി­യില്‍­നി­ന്ന് രാ­ജി­വ­ച്ച പൊ­ളി­റ്റി­ക്കല്‍ സെ­ക്ര­ട്ട­റി ഹമീ­ദ് വാ­ണി­ന്മേല്‍ വഴി­യാ­ണ് പിണറായി വി­ജ­യന്‍ ടി ആരി­ഫ് അലി­യെ­ക്കാ­ണാന്‍ എത്തി­യി­രു­ന്നു­വെ­ന്ന വി­വ­രം പു­റ­ത്തു­വ­രു­ന്ന­ത്.
ജ­മാ­അ­ത്തെ­യു­ടെ പൊ­ളി­റ്റി­ക്കല്‍ സെ­ക്ര­ട്ട­റി­യെ­ന്ന പദ­വി­യില്‍­നി­ന്ന് രാ­ജി­വ­യ്ക്കു­ന്ന­തി­ന് മു­മ്പാ­യി ഹമീ­ദ് വാ­ണി­ന്മേല്‍ ലീ­ഗ് നേ­താ­ക്ക­ന്മാ­രെ കണ്ടി­രു­ന്നു. അപ്പോ­ഴാ­ണ് ജമാ­അ­ത്തെ ഇസ്ലാ­മി­ക്കെ­തി­രെ തീ­വ്ര­വാദ ആരോ­പ­ണം ഉന്ന­യി­ച്ച സിപിഎംനേ­താ­ക്കള്‍ ചര്‍­ച്ച നട­ത്തിയ കാ­ര്യം ലീ­ഗ് നേ­താ­ക്ക­ന്മാ­രെ അറി­യി­ച്ച­ത്. പി­ണ­റാ­യി വി­ജ­യ­നാ­ണ് ചര്‍­ച്ച­യ്ക്കെ­ത്തി­യ­തെ­ന്നും ഹമീ­ദ് വെ­ളി­പ്പെ­ടു­ത്തി­യി­രു­ന്നു. ലീ­ഗ് നേ­താ­ക്കള്‍ നല്ലൊ­രു തി­ര­ഞ്ഞെ­ടു­പ്പ് വി­ഷ­യം കി­ട്ടിയ സന്തോ­ഷ­ത്തില്‍ അത് പു­റ­ത്തു­പ­റ­യു­ക­യും ചെ­യ്തു­.
എ­ന്നാല്‍ ഇതി­നി­ട­യി­ലാ­ണ് പി­ന്തുണ തേ­ടി കോണ്‍ഗ്രസ് നേ­താ­ക്ക­ന്മാ­രും എത്തി­യി­രു­ന്നു­വെ­ന്ന ആരോ­പ­ണം ഉന്ന­യി­ച്ചു­കൊ­ണ്ട് ജമാ­അ­ത്തെ ഇസ്ലാ­മി­യു­ടെ നേ­താ­വു­ത­ന്നെ രം­ഗ­ത്തെ­ത്തി­യ­ത്. തി­ര­ഞ്ഞെ­ടു­പ്പ് ധാ­രണ സം­ബ­ന്ധി­ച്ച് ചര്‍­ച്ച ചെ­യ്യാ­നാ­യി കോണ്‍­ഗ്ര­സ് നേ­താ­വ് എം­.ഐ­.­ഷാ­ന­വാ­സ് സമീ­പ്പി­ച്ചെ­ന്ന് ജമാ അത്തെ ഇസ്‌­ലാ­മി അമീര്‍ ടി­.ആ­രി­ഫ­ലി വ്യ­ക്ത­മാ­ക്കി­.
ഇ­തോ­ടെ ഇരു­വി­ഭാ­ഗ­വും പു­റ­മേ­ക്ക് തീ­വ്ര­വാദ ബന്ധം ആരോ­പി­ച്ച് മാ­റ്റി­നിര്‍­ത്തു­ന്ന ജമാ­അ­ത്തെ ഇസ്ലാ­മി­യു­മാ­യി തി­ര­ഞ്ഞെ­ടു­പ്പ് ചര്‍­ച്ച­കള്‍ നട­ത്തി­യെ­ന്ന് വ്യ­ക്ത­മാ­യി. പി­ണ­റാ­യി വി­ജ­യന്‍ ജമാ­അ­ത്തെ ഇസ്ലാ­മി­യു­ടെ പി­ന്തുണ തേ­ടി­യ­തി­നെ വി­മര്‍­ശി­ച്ചു­കൊ­ണ്ട് കോണ്‍­ഗ്ര­സ് നേ­താ­ക്ക­ന്മാര്‍ രം­ഗ­ത്തെ­ത്തി­യ­തി­ന് തൊ­ട്ടു­പി­ന്നാ­ലെ­യാ­ണ് ടി ആരി­ഫ­ലി ഈ വെ­ളി­പ്പെ­ടു­ത്ത­ലു­മാ­യി രം­ഗ­ത്തെ­ത്തി­യ­ത്.
നി­യ­മ­സ­ഭാ തെ­ര­ഞ്ഞെ­ടു­പ്പില്‍ ആരെ പി­ന്തു­ണ­യ്ക്ക­ണ­മെ­ന്ന കാ­ര്യ­ത്തില്‍ തീ­രു­മാ­ന­മെ­ടു­ക്കാ­നി­രി­ക്കു­ന്ന­തി­നി­ട­യി­ലാ­ണ് വി­വാ­ദ­മു­ണ്ടാ­യി­രു­ന്ന­ത്. തി­ര­ഞ്ഞെ­ടു­പ്പില്‍ സി­പി­എ­മ്മി­നെ പി­ന്തു­ണ­യ്ക്കാന്‍ തീ­രു­മാ­നി­ച്ച­തില്‍ പ്ര­തി­ഷേ­ധി­ച്ചു­കൊ­ണ്ടാ­ണ് താന്‍ രാ­ജി­വ­യ്ക്കു­ന്ന­തെ­ന്ന് ഹമീ­ദ് വാ­ണി­ന്മേല്‍ പ്ര­ഖ്യാ­പി­ച്ചി­രു­ന്നു­.

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More