Monday, April 4, 2011

ജമാഅത്ത് ധാരണ പിണറായി വ്യക്തമാക്കണമെന്ന് ശ്രീധരന്‍ പിള്ള



Posted on: 05 Apr 2011


കാസര്‍കോട്:ജമാ അത്തെ ഇസ്‌ലാമിയുമായി ഉണ്ടാക്കിയ ധാരണ എന്താണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി അംഗം പി.എസ്.ശ്രീധരന്‍ പിള്ള കാസര്‍കോട്ട് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പിന്തുണച്ചതിന് ജമാ അത്തെ ഇസ്‌ലാമിക്ക് നല്കിയ വാഗ്ദാനം എന്തായിരുന്നുവെന്നും വെളിപ്പെടുത്തണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമിയുമായി ബാന്ധവം ഉണ്ടാക്കിയ യു.ഡി.എഫും നിലപാട് വ്യക്തമാക്കണമെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു.

ഇരുമുന്നണികളുടെയും അവസരവാദപരമായ സമീപനം മതേതര ഇന്ത്യ നേരിടുന്ന വെല്ലുവിളിയാണ്. മറ്റു സംസ്ഥാനങ്ങള്‍ വികസനത്തില്‍ ഏറെ മുന്നേറിയപ്പോള്‍ കേരളം സമസ്ത മേഖലകളിലും പിന്നിലായി. കാര്‍ഷികരംഗത്ത് ഗുജറാത്ത് 11 ശതമാനം വളര്‍ച്ചാ നിരക്ക് നേടിയപ്പോള്‍ കേരളത്തിലത് പൂജ്യം ശതമാനമായിരുന്നു. കേരളത്തില്‍ മണല്‍ കടത്ത് തുടങ്ങിയ അഞ്ച് മാഫിയ സംഘങ്ങള്‍ മാത്രം ഒരു വര്‍ഷത്തിനിടെ 52,000 കോടിയുടെ പണമിടപാട് നടത്തുന്നു. നാടിന്റെ വികസനത്തില്‍ മാത്രം സര്‍ക്കാറിന് താത്പര്യമില്ല. ബി.ജെ.പി.ക്ക് പ്രതീക്ഷ നല്കുന്ന തിരഞ്ഞെടുപ്പാണിതെന്നും മഞ്ചേശ്വരത്ത് പരാജയ ഭീതിപൂണ്ട സി.പി.എം. സമനില തെറ്റിയതുപോലെയാണ് പെരുമാറുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എന്‍.നാരായണഭട്ട്, സംസ്ഥാന നിര്‍വാഹക സമിതി അംഗം വി.രവീന്ദ്രന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. 

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More