Monday, April 4, 2011

എന്റെ പേര് വലിച്ചിഴച്ചത് ദൗര്‍ഭാഗ്യകരം-എം.ഐ. ഷാനവാസ്


Posted on: 05 Apr 2011
മാതൃഭൂമി

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തന്റെ പേര്‍ വലിച്ചിഴയ്ക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് എം.ഐ. ഷാനവാസ് എം.പി. പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി അമീര്‍ തന്റെ പേര് പ്രതിപാദിച്ചത് സി.പി.എമ്മിന്റെ സമ്മര്‍ദംകൊണ്ടു മാത്രമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തികച്ചും വ്യക്തിപരമായ സൗഹൃദസന്ദര്‍ശനമായിരുന്നു ജമാഅത്തെ ഇസ്‌ലാമി നേതാക്കളുമായി നടത്തിയത്. എനിക്ക് എല്ലാ മതവിഭാഗത്തില്‍പ്പെട്ട സാമൂഹിക-സാംസ്‌കാരികനേതാക്കളും പ്രവര്‍ത്തകരുമായി വ്യക്തിപരമായ ബന്ധമുണ്ട്. ജമാഅത്തെ ഇസ്‌ലാമി നേതാക്കളുമായി നടന്ന സന്ദര്‍ശനത്തില്‍ പൂര്‍ണമായും എന്റെ ആരോഗ്യകാര്യങ്ങളാണ് ചര്‍ച്ചനടത്തിയത്. വ്യക്തിപരമായ എന്റെ സന്ദര്‍ശനം ഇപ്പോള്‍ ദുഷ്ടലാക്കോടെ ഉപയോഗിക്കുന്നത് നീതീകരിക്കാനാവില്ല. കെ.പി.സി.സി. പ്രസിഡന്‍േറാ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയോ ജമാഅത്തെ ഇസ്‌ലാമി നേതൃത്വവുമായി ഫോണില്‍പ്പോലും ചര്‍ച്ചനടത്തിയിട്ടില്ലെന്നും ഷാനവാസ് അറിയിച്ചു.

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More