Monday, April 4, 2011

ജമാഅത്തെ ഇസ്‌ലാമി: ചര്‍ച്ചയുടെ വിശദാംശം പിണറായി വെളിപ്പെടുത്തണം -വി. മുരളീധരന്‍


Posted on: 05 Apr 2011

തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ജമാ അത്തെ ഇസ്‌ലാമി നേതൃത്വവുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ പറഞ്ഞു. ജമാ അത്തെ ഇസ്‌ലാമി എന്തുകൊണ്ട് എതിര്‍ക്കപ്പെടണം എന്ന തലക്കെട്ടില്‍ പാര്‍ട്ടിപത്രത്തില്‍ ലേഖനമെഴുതിയ ആളാണ് പിണറായി വിജയന്‍. ജമാ അത്തെ ഇസ്‌ലാമി തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്റെ ഭാഗമെന്നാണ് സി.പി.എം. ഇതുവരെ പറഞ്ഞത് ഭീകരവാദത്തിനെതിരായ സി.പി.എമ്മിന്റെ നിലപാടിലെ പൊള്ളത്തരമാണ് ജമാഅത്തെ ഇസ്‌ലാമിയുമായുള്ള രഹസ്യബന്ധത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്ന യഥാര്‍ഥപ്രതിപക്ഷമാകാനാണ് ബി.ജെ.പി. ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും മുരളീധരന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More