Tuesday, April 5, 2011

ജമാഅത്തെ ഇസ്‌ലാമിയുമായി പല വിഷയങ്ങളിലും സി.പി.എമ്മിന് യോജിപ്പ് -തോമസ് ഐസക്



ആലപ്പുഴ: എല്ലാ സമുദായ സംഘടനകള്‍ക്കും അവരവരുടേതായ അഭിപ്രായവും നിലപാടും പറയുന്നതിന് അവകാശമുണ്ടെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്.
ജമാഅത്തെ ഇസ്‌ലാമിക്കും അഭിപ്രായം പറയുന്നതിന് അവകാശമുണ്ട്. സി.പി.എമ്മിന്റെ പല നിലപാടുകളോടും അവര്‍ക്ക് യോജിപ്പും വിയോജിപ്പും ഉണ്ടാകും.
ആഗോളതലത്തില്‍ സാമ്രാജ്യത്വം, ലിബിയന്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലും മതന്യൂനപക്ഷങ്ങളോടുള്ള സി.പി.എമ്മിന്റെ കാഴ്ചപ്പാടിലുമൊക്കെ ജമാഅത്തെ ഇസ്‌ലാമിക്ക് യോജിപ്പുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ പല വികസന നയങ്ങളോടും അവര്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്.
അത്തരത്തില്‍ ജമാഅത്തെ ഇസ്‌ലാമി സി.പി.എം നേതാക്കളുമായി അഭിപ്രായം പങ്കിടുന്നതിന് എത്തിയതിനെ വിവാദമാക്കുകയും കോണ്‍ഗ്രസ് നേതാക്കള്‍ ജമാഅത്തെ ഇസ്‌ലാമി നേതാക്കളെ അങ്ങോട്ടുചെന്നുകണ്ട് ചര്‍ച്ച നടത്തിയത് അവഗണിക്കുകയും ചെയ്യുന്ന സമീപനത്തിനുപിന്നില്‍ ഗൂഢോദ്ദേശ്യമുണ്ട്. ചില സംഘടനകള്‍ക്ക് അഭിപ്രായം പറയാം. ചിലര്‍ക്ക് പാടില്ല എന്ന് പറയുന്നത് ശരിയായ രീതിയല്ല. ആലപ്പുഴ പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More