Monday, April 4, 2011

ജമാ അത്ത് മുന്നണികളുമായി വിലപേശിയത് സ്വന്തം പാര്‍ട്ടി പരാജയപ്പെട്ടതോടെ


കോ­ഴി­ക്കോ­ട്: കഴി­ഞ്ഞ പഞ്ചാ­യ­ത്ത് തെ­ര­ഞ്ഞെ­ടു­പ്പില്‍ ഒഴി­കെ എക്കാ­ല­വും എല്‍ ഡി എഫി­ന് പിന്തുണനല്‍­കിയ ജമാ അത്തെ ഇസ്ലാ­മി­ കിനാലൂര്‍ സം­ഭ­വ­ത്തോ­ടെ­യാ­ണ് സി പി എമ്മു­മാ­യി അക­ന്ന­ത്. കി­നാ­ലൂ­രി­ലെ ഉപ­ഗ്ര­ഹ­ന­ഗര പദ്ധ­തി പ്ര­ദേ­ശ­ത്തേ­യ്ക്കു­ള്ള നാ­ലു­വ­രി പാ­ത­യ്ക്ക് സ്ഥ­ലം ഏറ്റെ­ടു­ക്കാ­നു­ള്ള ഇട­തു സര്‍­ക്കാ­രി­ന്റെ നി­ല­പാ­ടാ­ണ് ജമാ അത്തെ ഇസ്ലാ­മി­യെ­യും ഇട­തു­പ­ക്ഷ­ത്തെ­യും അക­റ്റി­യ­ത്. കി­നാ­ലൂ­രില്‍ നട­ന്ന പൊ­ലീ­സ് നട­പ­ടി­യില്‍ ജമാ­അ­ത്തെ ഇസ്ലാ­മി പ്ര­വര്‍­ത്ത­കര്‍ അട­ക്ക­മു­ള്ള­വര്‍­ക്ക് മര്‍­ദ്ദ­ന­മേല്‍­ക്കു­ക­യും നൂ­റു­ക­ണ­ക്കി­നാ­ളു­കള്‍ കേ­സു­ക­ളില്‍ പെ­ടു­ക­യും ചെ­യ്തു­.
ഈ സം­ഭ­വ­ത്തി­ന് ശേ­ഷം ജമാ അത്തെ ഇസ്ലാ­മി തീ­വ്ര­വാദ പ്ര­സ്ഥാ­ന­മാ­ണെ­ന്ന് സി പി എം സം­സ്ഥാന സെ­ക്ര­ട്ട­റി പിണറായി വി­ജ­യന്‍ അട­ക്ക­മു­ള്ള­വര്‍ ആവര്‍­ത്തി­ച്ച് പ്ര­ഖ്യാ­പി­ക്കു­ക­യും ചെ­യ്ത­തോ­ടെ സി പി എമ്മി­ന്റെ കടു­ത്ത ശത്രു­വാ­യി ജമാ അത്തെ ഇസ്ലാ­മി മാ­റി. കഴി­ഞ്ഞ പഞ്ചാ­യ­ത്ത് തെ­ര­ഞ്ഞെ­ടു­പ്പില്‍ ജനകീയ വി­ക­സന മു­ന്ന­ണി­എന്ന പേ­രില്‍ പാര്‍­ട്ടി രൂ­പീ­ക­രി­ച്ച് തങ്ങ­ളു­ടെ ശക്തി കേ­ന്ദ്ര­ങ്ങ­ളില്‍ ജമാ അത്തെ ഇസ്ലാ­മി സ്ഥാ­നാര്‍­ത്ഥി­ക­ളെ നിര്‍­ത്തു­ക­യും ചെ­യ്തി­രു­ന്നു­.
തു­ടര്‍­ന്ന് ജമാ അത്തെ ഇസ്ലാ­മി­യു­ടെ യു­വ­ജന സം­ഘ­ട­ന­യായ സോളിഡാരിറ്റി ഇട­തു­സര്‍­ക്കാ­രി­ന്റെ നയ­ങ്ങള്‍­ക്കെ­തി­രെ ശക്ത­മായ പ്ര­ചാ­ര­ണ­പ്ര­വര്‍­ത്ത­ന­ങ്ങ­ളും സമ­ര­ങ്ങ­ളു­മാ­ണ് നട­ത്തി­യ­ത്. ഇട­തു­പ­ക്ഷ­വു­മാ­യി ഇനി ഒരു കാ­ല­ത്തും യോ­ജി­ക്കേ­ണ്ടെ­ന്ന് നി­ല­പാ­ടില്‍ എത്തിയ ജമാ അത്തെ ഇസ്ലാ­മി രഹ­സ്യ­മാ­യി സി പി എമ്മു­മാ­യി ചര്‍­ച്ച നട­ത്തി­യെ­ന്ന വി­വ­രം ഈ സമു­ദായ സം­ഘ­ട­ന­യ്ക്കു­ള്ളില്‍ കടു­ത്ത വി­ഭാ­ഗീ­യത സൃ­ഷ്ടി­ച്ചി­രി­ക്കു­ക­യാ­ണ്. 
മാര്‍­ച്ച് 20­ന് ആല­പ്പുഴ ഗസ്റ്റ്ഹൗ­സില്‍ പി­ണ­റാ­യി വി­ജ­യ­നും ജമാ­അ­ത്തെ ഇസ്‌­ലാ­മി അമീര്‍ ടി ആരി­ഫ­ലി­യും മറ്റ് ചില ജമാ­അ­ത്ത് നേ­താ­ക്ക­ളും തമ്മില്‍ രഹ­സ്യ ചര്‍­ച്ച നട­ത്തു­ക­യും ഇതേ­തു­ടര്‍­ന്ന് നി­യ­മ­സ­ഭാ തെ­ര­ഞ്ഞെ­ടു­പ്പില്‍ ഇട­തു­മു­ന്ന­ണി­ക്ക് പി­ന്തുണ നല്‍­കാന്‍ ജമാ­അ­ത്തെ ഇസ്‌­ലാ­മി തീ­രു­മാ­നി­ക്കു­ക­യും ചെ­യ്തു­വെ­ന്നാ­ണ് ഹമീദ് വാ­ണി­മേല്‍ വെ­ളി­പ്പെ­ടു­ത്തി­യ­ത്. ഈ വെ­ളി­പ്പെ­ടു­ത്തല്‍ സി പി എമ്മി­നു­ള്ളി­ലും കടു­ത്ത ആശ­യ­ക്കു­ഴ­പ്പ­വും ചര്‍­ച്ച­ക­ളും ഉണ്ടാ­ക്കി­യി­ട്ടു­ണ്ട്.  
ക­ഴി­ഞ്ഞ ലോ­ക്‌­സ­ഭാ തെ­ര­ഞ്ഞെ­ടു­പ്പില്‍ യു ഡി എഫ് സ്ഥാ­നാര്‍­ഥി­ക­ളായ ഇ ടി മു­ഹ­മ്മ­ദ് ബഷീ­റി­നും എം ഐ ഷാ­ന­വാ­സും ഒഴി­കെ മറ്റ് മണ്ഡ­ല­ങ്ങ­ളി­ലെ­ല്ലാം തന്നെ ഇട­തു­മു­ന്ന­ണി സ്ഥാ­നാര്‍­ഥി­ക­ളെ­യാ­ണ് ജമാ­അ­ത്തെ ഇസ്‌­ലാ­മി പി­ന്തു­ണ­ച്ചി­രു­ന്ന­ത്.  ത­ദ്ദേശ സ്വ­യം­ഭ­രണ തെ­ര­ഞ്ഞെ­ടു­പ്പില്‍ ജന­കീയ വി­ക­സന മു­ന്ന­ണി  എ­ന്ന ലേ­ബ­ലില്‍ ജമാ­അ­ത്തെ ഇസ്‌­ലാ­മി സ്വ­ന്തം സ്ഥാ­നാര്‍­ഥി­ക­ളെ നിര്‍­ത്തി. രാ­ഷ്ട്രീ­യ­ത്തി­ലേ­ക്ക് നേ­രി­ട്ട് കട­ക്കു­ന്ന­തി­ന്റെ ഭാ­ഗ­മാ­യി നട­ത്തിയ പരീ­ക്ഷ­ണ­മാ­യി­രു­ന്നു ഇതെ­ങ്കി­ലും വലിയ ചല­ന­ങ്ങ­ളൊ­ന്നു­മു­ണ്ടാ­ക്കാന്‍ ജമാ­അ­ത്തെ ഇസ്ലാ­മി­ക്ക് കഴി­ഞ്ഞി­ല്ല. മാ­ത്ര­മ­ല്ല പല മണ്ഡ­ല­ങ്ങ­ളി­ലും വള­രെ കു­റ­ഞ്ഞ വോ­ട്ടു­കള്‍ മാ­ത്ര­മാ­ണ് ജന­കീയ വി­ക­സന മു­ന്ന­ണി സ്ഥാ­നാര്‍­ഥി­കള്‍­ക്ക് ലഭി­ച്ചി­രു­ന്ന­ത്. ഇതാ­യി­രി­ക്കാം സ്വ­ന്തം പാര്‍­ട്ടി എന്ന സ്വ­പ്നം തല്‍­ക്കാ­ലം അട­ക്കി­വ­ച്ച് വീ­ണ്ടും മു­ന്ന­ണി­ക­ളു­മാ­യി വിലപേശല്‍നട­ത്താന്‍ ജമാ അത്തെ ഇസ്ലാ­മി­യെ പ്രേ­രി­പ്പി­ച്ച­ത്.

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More