Tuesday, April 5, 2011

ജമാഅത്തൊരിക്കലും പിളര്പ്പിലേക്ക്പോവില്ലെന്ന് മനോരമ; പിളര്പ്പിന് സാധ്യതയില്ലെന്ന് ഹമീദ് വാണിമേല്

മനോരമ-5.4.2011
സഖ്യത്തിന്റെ പേരില്‍ ജമാഅത്തെ ഇസ്ലാമിയിലും കടുത്ത എതിര്‍പ്പുണ്ട്. എന്നാല്‍, സംഘടനയുടെ കേഡര്‍ സ്വഭാവം എതിര്‍പ്പുകളെ അമര്‍ച്ച ചെയ്യാന്‍ കെല്‍പ്പുള്ളതായതിനാല്‍ ഒരു പിളര്‍പ്പിനോ പരസ്യ പ്രസ്താവനയ്ക്കോ ജമാഅത്തില്‍ സാധ്യതയില്ല. അതേസമയം, ജമാഅത്തെ ഇസ്ലാമിയിലെ അഭിപ്രായ വ്യത്യാസത്തിന്റെ പ്രകടമായ പ്രതിഫലനമാണ് കേരള ഘടകം പൊളിറ്റിക്കല്‍ സെക്രട്ടറി ഹമീദ് വാണിമേലിന്റെ രാജി. രാജിയെത്തുടര്‍ന്ന് സംഘടനയ്ക്കുള്ളില്‍ സഖ്യ നീക്കത്തെ എതിര്‍ത്തും അനുകൂലിച്ചും ചര്‍ച്ച സജീവമാണ്.

എന്നാല്‍, സംഘടനയ്ക്കു ദോഷം വരുന്ന തരത്തില്‍ ചര്‍ച്ചകള്‍ നീങ്ങുന്നത് നേതൃത്വം ഇടപെട്ട് തടയുന്നുണ്ട്. ജമാഅത്തിനെ തീവ്രവാദികളായി ചിത്രീകരിക്കുകയും തെരുവില്‍ തല്ലിച്ചതയ്ക്കുകയും ചെയ്ത ഒരു പ്രസ്ഥാനത്തോടു കൂട്ടു കൂടുന്നതിനെ ചോദ്യം ചെയ്താണ് ഹമീദ് വാണിമേല്‍ സംഘടന വിട്ടത്. പൊളിറ്റിക്കല്‍ സെക്രട്ടറി എന്ന നിലയില്‍ ഇടതു മുന്നണിയുമായി പലപ്പോഴും ചര്‍ച്ചയ്ക്കു പോയിട്ടുള്ള ഹമീദ് വാണിമേലിനു സിപിഎമ്മിന്റെ നിലപാടിനോടു കടുത്ത എതിര്‍പ്പായിരുന്നു.

ഈ എതിര്‍പ്പ് സംഘടനാനേതൃത്വത്തെ അറിയിച്ചതാണ് ഒടുവില്‍ ഹമീദിന്റെ തന്നെ രാജിയില്‍ കലാശിച്ചത്. സംഘടനയ്ക്കുള്ളില്‍ നിന്ന് ആളുകള്‍ അനുഭാവം പ്രകടിപ്പിക്കാന്‍ വിളിക്കുന്നുണ്ടെങ്കിലും ഇതിന്റെ പേരില്‍ പിളര്‍പ്പിനു സാധ്യതയില്ലെന്നു ഹമീദ് പറഞ്ഞു. ഇടതു ബന്ധത്തെ എതിര്‍ക്കുന്നവരെ സംഘടിപ്പിക്കാനും ഉദ്ദേശിക്കുന്നില്ല. എന്നാല്‍, തന്റെ തീരുമാനത്തോടു സംഘടനയുടെ പ്രതികരണം തീവ്രമായിരിക്കുമെന്നും ഹമീദ് ഭയക്കുന്നു. തന്റെ അടുത്ത നീക്കം ജമാ അത്ത് നേതൃത്വം കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. അവരുടെ പ്രതികരണത്തെ പ്രതിരോധിക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്നും മറ്റു രാഷ്ട്രീയ തീരുമാനം ഉടന്‍ ഇല്ലെന്നും ഹമീദ് പറഞ്ഞു. 

read full....

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More