Tuesday, April 5, 2011

ബി.ജെ.പി വോട്ട് വേണ്ടെന്ന് എം.കെ മുനീര്‍ പറയുമോ?


Published on Sat, 04/09/2011 - 08:12 ( 2 hours 57 min ago)

കെ.എം. ഷാജി വോട്ടുതേടി സോളിഡാരിറ്റി ഓഫിസില്‍ ചെന്നപ്പോഴും ജമാഅത്തെ ഇസ്‌ലാമി, പോപ്പുലര്‍ഫ്രണ്ട് തുടങ്ങിയ സംഘടനകളുടെ വോട്ടു വേണ്ടെന്ന് പറയാന്‍ എം.കെ മുനീര്‍ ചങ്കൂറ്റം കാണിച്ചു. പത്രപ്രവര്‍ത്തകരുടെ കുത്തിയുള്ള ചോദ്യങ്ങള്‍ വന്നപ്പോഴായിരുന്നു ഇത്.
എന്നാല്‍, വ്യക്തികളെന്ന നിലയില്‍ ആരുടെയും വോട്ടു വേണ്ടെന്നു പറയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതു ധീരതയല്ല. അതേസമയം, ബി.ജെ.പിക്കാരുടെ വോട്ട് വേണ്ടെന്നു പറയാന്‍ മുനീര്‍ തയാറായിട്ടില്ല. കോഴിക്കോട് സൗത്തില്‍ ബി.ജെ.പി വോട്ടുകൂടി കിട്ടിയാലേ വിജയം ഉറപ്പാക്കാനാവൂ എന്നു മുനീറിന് നന്നായറിയാം. അതിനാലാണ് സമുദായസംഘടനകളെ തള്ളിപ്പറഞ്ഞത്. ആരുടെ വോട്ടും വേണ്ടെന്നു പറയില്ലെന്ന കുഞ്ഞാലിക്കുട്ടിയുടെ നിലപാടാണ് ഒരു പാകത വന്ന രാഷ്ട്രീയക്കാരന് വേണ്ടത്.
കെ.ബി. അസ്ബറ
കൊണ്ടോട്ടി

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More