Wednesday, April 6, 2011

വി എസ് സ്ഥാനാര്‍ത്ഥിയായതിനു പിന്നില്‍ റിലയന്‍സെന്ന് പാഠം മാസിക


Published on 

ആലപ്പുഴ: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം വി.എസ് അച്യുതാനന്ദനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയതിനു പിന്നില്‍  റിലയന്‍സിന് വ്യക്തമായ പങ്കുണ്ടെന്ന്  പാഠം മാസിക. പാഠത്തിന്റെ പുതിയ ലക്കത്തിലാണ് വി.എസിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഡാറ്റ വിജ്ഞാന സങ്കേതിക സ്ഥാപനമായ സിഡാറ്റിനെ ടി.സി.എസില്‍ നിന്നെടുത്ത് റിലയന്‍സിന് മറിച്ചു നല്‍കിയതും സ്ഥാനാര്‍ഥിയായുള്ള ഉയര്‍ത്തിക്കാട്ടുന്നതുമായി ബന്ധമുണ്ടെന്നാണ് പാഠം ആരോപിക്കുന്നത്. ടാറ്റാ ഒരുപക്ഷത്തും റിലയന്‍സ് മറുപക്ഷത്തുമായി നിന്ന് നയിക്കുന്ന കോര്‍പ്പറേറ്റ് ബലപരീക്ഷണ നാടകത്തില്‍ അംബാനിയുടെ സമര സങ്കേതവും രാഷ്ട്രീയ ഭക്ഷണശാലയുമായി അച്യുതാനന്ദന്റെ  ഡാറ്റ കൈയടക്കുന്നതിനായി മൂന്നാം ലോകരാജ്യങ്ങളിലേക്ക് കോടികള്‍ ഒഴുക്കുന്ന കോര്‍പ്പറേറ്റുകള്‍ക്ക് വ്യക്തമായ സാമ്പത്തികാധികാര ലക്ഷ്യമുണ്ട്. ഒരു രാജ്യം അതിന്റെ പൊതുമേഖലാ വിവര സംഘാതത്തെ കോര്‍പ്പറേറ്റ് മുതലാളിത്തത്തിന് വില്‍ക്കുമ്പോള്‍ രാജ്യവും സ്വാതന്ത്ര്യവും കോര്‍പ്പറേറ്റിന് അടിയറ വയ്ക്കുകയാണ്. കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക വിവരസംഘാതത്തെ അച്യുതാനന്ദന്‍ റിലയന്‍സിന് വിറ്റ് തുലച്ചിരിക്കുന്നതായും ലേഖനത്തില്‍ പറയുന്നു. സി.പി.എമ്മിന്റെ അഴിമതി വിരുദ്ധ പോരാട്ടത്തിന് യുക്തിഭംഗം സംഭവിച്ചിരിക്കുകയാണ്. സുപ്രീംകോടതിയില്‍ നിന്നും ബാലകൃഷ്ണപിള്ളക്കെതിരെ വിധി സമ്പാദിക്കുന്നതിന് അച്യുതാനന്ദനെ പ്രാപ്തനാക്കിയത് ബി.ജെ.പിയുടെ മുന്‍നിരനേതാവായിരുന്ന മുന്‍ കേന്ദ്രമന്ത്രി ശാന്തിഭൂഷണാണ്. അച്യുതാനന്ദനില്‍ നിന്ന് അങ്കപ്പണം പോലും കൈപ്പറ്റാതെയാണ് ശാന്തിഭൂഷണ്‍ ബാലകൃഷ്ണപിള്ളക്കെതിരായ കേസ് വാദിക്കുന്നത്. തങ്ങളുടെ അനൗദ്യോഗിക നിയമോപദേഷ്ടാവായ ശാന്തിഭൂഷന്റെ സേവനം മുഖ്യമന്ത്രിക്ക് തരപ്പെടുത്തിനല്‍കിയത്   റിലയന്‍സാണെന്നും പാഠം ആരോപിക്കുന്നു. 800 കോടിയുടെ ലോട്ടറി തട്ടിപ്പില്‍ തൊട്ടാല്‍ തോമസ് ഐസക്ക് കൊല്ലും. 370 കോടിയുടെ ലാവ്‌ലിന്‍ അഴിമതിയില്‍ തൊട്ടാല്‍ പി.ബി തല്ലും. അതിനാല്‍ മൂന്നു കോടി അഴിമതിയില്‍ പിടിമുറുക്കി ബാലന്‍പിള്ളയെ പീഡിപ്പിക്കാമെന്നു സഖാവ് കരുതിയെന്ന് പാഠം പരിഹസിക്കുന്നു. ഇന്ദുലേഖയെ കിട്ടിയില്ലെങ്കില്‍ അവളുടെ തള്ളയെ ആഘോഷിക്കാം എന്നു കരുതുന്ന സൂരി നമ്പൂതിരിപ്പാടിന്റെ മാനസിക വാര്‍ധക്യ പുനര്‍ജന്മമാണിത്. പാഠത്തിനെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത് നല്‍കിയ മാനനഷ്ടകേസ് തള്ളിക്കൊണ്ട് 2007 സെപ്തംബര്‍ 28 എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച വിധിന്യായത്തില്‍ കേരളത്തില്‍ നടന്ന അധമമായ ഒരു ധനകാര്യ കുറ്റകൃത്യത്തെപറ്റി വ്യക്തമായി വസ്തരിച്ചിട്ടുണ്ട്. ആ കുറ്റകൃത്യം നടത്തിയ കുറ്റവാളിയെ കണ്ടെത്തി കൈയാമം വയ്ക്കാനുള്ള ബാധ്യത സംസ്ഥാനത്തിനുണ്ട്.  കോടതിയുടെ വ്യക്തമായ കണ്ടെത്തലായിട്ടുകൂടി മൂന്നരവര്‍ഷം കഴിഞ്ഞിട്ടും കുറ്റകൃത്യത്തെ സംബന്ധിച്ച് ഒരുകേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലും അച്യുതാന്ദന്‍ സര്‍ക്കാര്‍ തായ്യാറായിട്ടില്ല. അങ്ങനെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയാല്‍ കുറ്റവാളി എന്നനിലയില്‍ ആദ്യം ജയിലഴിക്കുള്ളിലാകുന്നത് ധനമന്ത്രി ടി എം തോമസ് ഐസക്കായിരിക്കുമെന്ന് അച്യുതാനന്ദന് അറിയാമെന്നും പാഠം ചൂണ്ടിക്കാട്ടുന്നു. എം എന്‍ വിജയന്‍ സാംസ്‌കാരിക വേദിയുടെ പ്രസിദ്ധീകരണായ പാഠത്തിന്റെ എഡിറ്റര്‍ പ്രൊഫ. എസ് സുധീഷാണ്. ഇടയ്ക്കു പ്രസിദ്ധീകരണം മുടങ്ങിയ പാഠം മാസിക വീണ്ടും ബുള്ളറ്റിനായാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More