Monday, April 4, 2011

ജമാഅത്ത് നേതാക്കളുമായി ചര്‍ച്ചചെയ്തത് ചികിത്സ കാര്യം -ഷാനവാസ്


Published on Tue, 04/05/2011 

ജമാഅത്ത് നേതാക്കളുമായി ചര്‍ച്ചചെയ്തത് ചികിത്സ കാര്യം -ഷാനവാസ്
കൊച്ചി: മൂന്നുമാസത്തെ ചികിത്സക്കും വിശ്രമത്തിനും ശേഷം ആദ്യമായി കോഴിക്കോട്ട് ചെന്നപ്പോഴായിരുന്നു ജമാഅത്തെ ഇസ്‌ലാമി നേതാക്കളെ കണ്ടതെന്ന് എം.ഐ.ഷാനവാസ് എം.പി പറഞ്ഞു.
തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് ഫെബ്രുവരി 27 നായിരുന്നു കൂടിക്കാഴ്ച.  ജമാഅത്തെ ഇസ്‌ലാമി നേതാക്കളുമായി വ്യക്തിപരമായി സ്‌നേഹബന്ധമുണ്ട്. അസുഖമായി കിടന്നപ്പോള്‍ ചില നേതാക്കള്‍ക്ക് എന്നെ കാണാന്‍ കഴിഞ്ഞിരുന്നു. മറ്റ് ചിലര്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് ജമാഅത്ത് നേതാക്കളെ സന്ദര്‍ശിച്ചത്.
 കെ.പി.സി.സി ചുമതലപ്പെടുത്തിയിട്ടായിരുന്നില്ല  സന്ദര്‍ശനം. ജമാഅത്തെ ഇസ്‌ലാമി നേതാക്കളെ കണ്ട ദിവസം തന്നെ മുസ്‌ലിം ലീഗ് നേതാക്കളെയും മര്‍കസും സന്ദര്‍ശിച്ചിരുന്നു. കെ.പി.സി.സി ഔദ്യോഗികമായി തന്നെ ചര്‍ച്ചക്ക് അയച്ചതാണെന്ന പ്രഖ്യാപനം വേദനാജനകമാണ്. രാഷ്ട്രീയ പ്രശ്‌നത്തിന്റെ ഭാഗമായി ഉയര്‍ന്ന വിവാദത്തിലേക്ക് തന്റെ പേര് വലിച്ചിഴച്ചത് ശരിയായില്ല.  അര മണിക്കൂറില്‍ താഴെ നീണ്ടുനിന്ന ചര്‍ച്ചയില്‍ പല കാര്യങ്ങളും വിഷയമായെങ്കിലും ചികിത്സ സംബന്ധിച്ചാണ് കൂടുതല്‍ സംസാരിച്ചതെന്നും അദ്ദേഹം അറിയിച്ചു.

1 comments:

ഹിറാ സെന്ററില്‍ സര്‍വ്വാണി സദ്യയുണ്ണാന്‍ വന്നതാണ് KPCC ജനറല്‍ സെക്രട്ടറി
എം.ഐ ഷാനവാസ്‌

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More