Monday, April 4, 2011

ജമാഅത്ത് നേതാക്കളുമായി സംസാരിച്ചതിന് ചെന്നിത്തലക്ക് എന്തിന് വേവലാതി

ജമാഅത്ത് നേതാക്കളുമായി സംസാരിച്ചതിന് ചെന്നിത്തലക്ക് എന്തിന് വേവലാതി04/04/2011പഴയങ്ങാടി(കണ്ണൂര്‍): ജമാഅത്ത് ഇസ്‌ലാമി നേതാക്കള്‍ ഞങ്ങളുമായി സംസാരിച്ചതിന് രമേശ് ചെന്നിത്തലക്ക് എന്താ ഇത്ര വേവലാതിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചോദിച്ചു. അവര്‍ ഒരു കൂട്ടം നേതാക്കള്‍ ഞങ്ങളെ വന്നു കണ്ട് സംസാരിച്ചു. എല്‍.ഡി.എഫിന് ഒരു നയമുണ്ട്. ഞങ്ങളവരെ എല്‍.ഡി.എഫില്‍ എടുത്തിട്ടില്ല, എടുക്കാന്‍ അവര്‍ ആവശ്യപ്പെട്ടിട്ടുമില്ല.
ഒരു കൂട്ടം ആളുകള്‍ വന്ന് സംസാരിച്ചു എന്ന് കേള്‍ക്കുമ്പോഴേക്ക് കോണ്‍ഗ്രസ് എന്തിന് വേവലാതിപ്പെടുന്നു എന്ന് അദ്ദേഹം ചോദിച്ചു. ബി.ജെ.പി ഇത്തവണ അക്കൗണ്ട് തുറക്കുമെന്നാണ് സുഷമ സ്വരാജ് പറയുന്നത്. ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ യു.ഡി.എഫ് മുമ്പ് സഹായിച്ചതാണ്. വടകരയിലും ബേപ്പൂരിലും നാം അതു കണ്ടു. എന്നല്‍ കേരളത്തിലെ ജനങ്ങള്‍ അതിന് സമ്മതിക്കില്ല.
എന്‍.എസ്.എസ്സിനെയും എസ്.എന്‍.ഡി.പിയെയും കെണിയില്‍പ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് പിണറായി ആരോപിച്ചു.

0 comments:

Post a Comment

ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...

Twitter Delicious Facebook Digg Stumbleupon Favorites More