മലപ്പുറം: ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ട എന്ന വിഡ്ഢിത്തം ഞങ്ങള്‍ പറയില്ലെന്നും സിപിഎമ്മിന്റെ നിലപാടുകള്‍ പ്രശ്നാധിഷ്ഠിതമാണെന്നും മന്ത്രി പാലോളി മുഹമ്മദ്കുട്ടി. മനോരമ ന്യൂസിന്റെ വോട്ടുവണ്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടനയാണെന്നോ അല്ലെന്നോ പറയാന്‍ തയാറല്ല. സിപിഎം അങ്ങനെ മുന്‍പും പറഞ്ഞിട്ടില്ല. സാമ്രാജ്യത്വവിരുദ്ധത ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇരുകൂട്ടരുടെയും നിലപാടുകള്‍ സമാനമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ജമാഅത്തെ ഇസ്ലാമിയുടെ നിലപാടുകള്‍ തീവ്രവാദത്തിന് അനുകൂലമാണെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എല്‍ഡിഎഫിനെ പിന്തുണയ്ക്കാന്‍ ജമാഅത്തുകാര്‍ തീരുമാനിച്ച സ്ഥിതിക്ക് അവരുടെ വോട്ട് വേണോ എന്ന ചോദ്യത്തില്‍ അര്‍ഥമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വഴിപാടു സമര പൂജ
11 years ago
0 comments:
Post a Comment
ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...