6.4.2011
പാലക്കാട്: തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയും ആര്‍.എസ്.എസും ഉള്‍പ്പെടെ ആര് വോട്ടു നല്‍കിയാലും അത് സ്വീകരിക്കുമെന്ന് സി.പി.ഐ സംസഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍. എന്നാല്‍ ജമാഅത്തെ ഇലാമിയുമായി കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്പലപ്പാറയില്‍ എല്‍.ഡി.എഫ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഈ വിഷയം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടുക്കുന്ന എല്‍ ഡി എഫ് അതിന്റെ പ്രഖ്യാപിത നിലപാടില്‍ നിന്ന് വ്യതിചലിക്കില്ല. ഇലക്ഷന്‍ കമ്മീഷനെ വഴിവിട്ട് കേന്ദ്രസഹായത്തോടെ സ്വാധീനിച്ചാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടുരൂപയ്ക്കുള്ള അരി കോണ്‍ഗ്രസ് അട്ടിമറിച്ചത്. തെരഞ്ഞെടുപ്പ് വരുന്നു എന്ന കാരണത്താല്‍ കേരളത്തിലെ ജനങ്ങളെ പട്ടിണിക്കിടാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിനെതിരായ വിധിയെഴുത്താവും തെരഞ്ഞെടുപ്പ് ഫലമെന്നും ചന്ദ്രപ്പന്‍ പറഞ്ഞു.
0 comments:
Post a Comment
ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...