Published on Wed, 04/06/2011 -
പാലക്കാട്: തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം തീവ്രവാദ സംഘടനകളോട് സി.പി.എം അവസരവാദ സമീപനമാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് സി.എം.പി ജനറല്‍ സെക്രട്ടറി എം.വി രാഘവന്‍ . നെന്‍മാറ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ എം.വി.ആര്‍ കൊല്ലങ്കോട് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
ലീഗുമായി സഖ്യമുണ്ടാക്കാന്‍ ബദല്‍ രേഖയുണ്ടാക്കിയതിന് തന്നെ പുറത്താക്കിയ സി.പി.എം ലീഗിനെക്കാള്‍ തീവ്ര നിലപാടുള്ള ജമാഅത്തെ ഇസ്‌ലാമിയുമായി ചര്‍ച്ച നടത്തിയത് ശരിയായില്ല. സ്ത്രീകള്‍ക്കെതിരായ വി.എസിന്റെ അപവാദ പ്രചരണങ്ങള്‍ അദ്ദേഹത്തിന്റെ പക്വതയില്ലായ്മ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
0 comments:
Post a Comment
ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...