Published on Thu, 04/07/2011
പാലക്കാട്: ജമാഅത്തെ ഇസ്‌ലാമി ഒരിക്കലും കോണ്‍ഗ്രസിനെ തെരഞ്ഞെടുപ്പില്‍ സഹായിച്ചിട്ടില്ലെന്ന് കെ.പി.സി.സി നേതാവ് എം.എം. ഹസന്‍. കൊടുംഭീകര സംഘടനയായ ഹിസ്ബുല്‍ മുജാഹിദീനുമായി ജമാഅത്തെ ഇസ്‌ലാമിക്ക് ബന്ധമുണ്ടെന്ന് നേരത്തെ ആരോപിച്ച പിണറായി വിജയന്‍ തെരഞ്ഞെടുപ്പില്‍ അവരുടെ പിന്തുണ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കണം.
ജമാഅത്തെ ഇസ്‌ലാമി, ആര്‍.എസ്.എസ്, ബജ്‌റംഗദല്‍ അടക്കമുള്ള മതതീവ്രവാദസംഘടനകളെ കോണ്‍ഗ്രസ് ഒരുകാലത്തും അംഗീകരിച്ചിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എം.ഐ. ഷാനവാസിന് ജമാഅത്ത് പിന്തുണ നല്‍കിയത് വ്യക്തികളെ സഹായിക്കുന്ന നിലപാടുമൂലമാണെന്നും ഹസന്‍ പറഞ്ഞു.
വഴിപാടു സമര പൂജ
11 years ago
0 comments:
Post a Comment
ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...