Published on Sun, 04/03/2011 -
ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണക്കണമെന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം ജനറല്‍ സെക്രട്ടറി എം.കെ മുഹമ്മദലി വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നയസമീപനങ്ങളെ കുറിച്ച് സംഘടനക്കുള്ളില്‍ വിവിധ തലങ്ങളില്‍ കൂടിയാലോചനകള്‍ നടന്നു വരികയാണ്. സംസ്ഥാന കൂടിയാലോചനാ സമിതിയില്‍ ഉരുത്തിരിഞ്ഞ നിഗമനങ്ങള്‍ കേരളത്തിലുടനീളം പ്രവര്‍ത്തക കണ്‍വെന്‍ഷനുകളില്‍ അവതരിപ്പിച്ച് അഭിപ്രായം ആരായുന്ന പ്രക്രിയയാണ് ഇപ്പോള്‍ നടന്നു വരുന്നത്. പ്രവര്‍ത്തകരുടെ അഭിപ്രായം കടി പരിഗണിച്ച ശേഷം നിലപാട് പ്രഖ്യാപിക്കും. തീരുമാനമൊന്നും കൈക്കൊണ്ടില്ലെന്നിരിക്കെ തെരഞ്ഞെടുപ്പ് നിലപാടില്‍ അതൃപ്തി രേഖപ്പെടുത്തിയുള്ള മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി ഹമീദ് വാണിമേലിന്റെ രാജി പ്രഖ്യാപനവും പ്രസ്താവനയും യുക്തിരഹിതവും അനവസരത്തിലുള്ളതുമാെണന്ന് മുഹമ്മദലി പറഞ്ഞു.
മുഴുവന്‍ പ്രവര്‍ത്തകരുടെയും അഭിപ്രായം പരിഗണിച്ചാണ് ജമാഅത്തെ ഇസ്‌ലാമി തീരുമാനം കൈക്കൊള്ളുന്നത്. ഹമീദിന്റെ രാജിക്കത്ത് ലഭിക്കുന്ന മുറക്ക് സംഘടനാവ്യവസ്ഥ പ്രകാരം തുടര്‍ നടപടി കൈക്കൊള്ളുമെന്നും ജനറല്‍ സെക്രട്ടറി പ്രസ്താവനയില്‍ വ്യക്തമാക്കി.
Madhyamam
വഴിപാടു സമര പൂജ
11 years ago
0 comments:
Post a Comment
ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...