5.4.2011
സ്വന്തം ലേഖകന്‍
കോഴിക്കോട്: ഒരിക്കല്‍ തീവ്രവാദികളെന്നു വിളിച്ച ജമാഅത്തെ ഇസ്ലാമിയുമായി ആലപ്പുഴയില്‍ വച്ച് പിണറായി വിജയന്‍ നടത്തിയ രഹസ്യചര്‍ച്ച എന്തായിരുന്നെന്ന് ജനങ്ങളോടു വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് വക്താവ് എം.എം. ഹസന്‍. തിരഞ്ഞെടുപ്പാകുമ്പോള്‍ സിപിഎം ഓന്തിനെപ്പോലെ നിറം മാറുമെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞതായും ഹസന്‍ പറഞ്ഞു.
കേരളത്തിലെ കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതാക്കിയത് സംസ്ഥാന സര്‍ക്കാരല്ല. കടാശ്വാസത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത് 47 കോടി രൂപമാത്രമാണ്. എന്നാല്‍ കേന്ദ്രത്തിന്റെ കാര്‍ഷിക കടാശ്വാസത്തിന്റെ ഭാഗമായി സംസ്ഥാനത്തിനു ലഭിച്ചത് 2503 കോടി രൂപയാണെന്നും വിവരാവകാശ രേഖകളെ അടിസ്ഥാനമാക്കി ഹസന്‍ പറഞ്ഞു. റബര്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ തോട്ടവിളകള്‍ക്കും സുഗന്ധവ്യഞ്ജനങ്ങള്‍ക്കും ഇപ്പോള്‍ നല്ലവില കിട്ടാന്‍ കാരണം കേന്ദ്ര നയങ്ങളാണ്. കേരളത്തിലെ നല്ല കാലാവസ്ഥയും കൃഷിയെ സഹായിച്ചു. ഈ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് കൃഷിക്കാരുടെ സ്ഥിതി മെച്ചപ്പെട്ടത്.
അതില്‍ സംസ്ഥാന സര്‍ക്കാരിനു നേട്ടം അവകാശപ്പെടാനില്ല. പി. ശശി ചെയ്ത കുറ്റം ലൈംഗിക പീഡനമാണെന്നു പ്രകാശ് കാരാട്ട് പറഞ്ഞ സാഹചര്യത്തില്‍ അത് പാര്‍ട്ടി അന്വേഷിക്കുമെന്നു പറയുന്നതില്‍ അര്‍ഥമില്ല. സ്ത്രീ പീഡനക്കേസുകള്‍ ഉന്നത ഉദ്യോഗസ്ഥരെവച്ച് അന്വേഷിച്ചു പ്രതികളെ ശിക്ഷിക്കുമെന്നു പറയുന്ന മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു,
സീറ്റ് കിട്ടാത്തതില്‍ പരാതിയുണ്ടോ എന്ന ചോദ്യത്തിനു കോണ്‍ഗ്രസില്‍ യോഗ്യരായവര്‍ ഏറെപ്പേരുണ്ടെന്നും എല്ലാവര്‍ക്കും സീറ്റ് കിട്ടണമെന്നില്ലെന്നും ഹസന്‍ മറുപടി പറഞ്ഞു. തുടര്‍ച്ചയായി സീറ്റ് കിട്ടാതിരിക്കുന്നതിനു കാരണമെന്തെന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് വേണമെങ്കില്‍ അന്വേഷിക്കാമെന്നും ഇപ്പോള്‍ യുഡിഎഫിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കാനുള്ള സമയമാണെന്നും ഹസന്‍ പറഞ്ഞു.
0 comments:
Post a Comment
ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...