Published on Sun, 04/03/2011 - മാധ്യമം
കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി പൊളിറ്റിക്കല്‍ സെക്രട്ടറി ഹമീദ് വാണിമേല്‍ സംഘടന വിട്ടു. അഖിലേന്ത്യ പ്രതിനിധി സഭാംഗത്വം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വം, ശൂറാ അംഗത്വം തുടങ്ങി പ്രാഥമിക അംഗത്വം വരെയുള്ള സ്ഥാനങ്ങള്‍ രാജിവെച്ചതായി അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഇടതുഭരണം കൃത്യമായി വിലയിരുത്താതെ ഇടതുമുന്നണിക്ക് വോട്ടുചെയ്യാന്‍ ജമാഅത്തെ ഇസ്‌ലാമി തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ഹമീദ് വാണിമേല്‍ പറഞ്ഞു. ഇടതുപിന്തുണക്കു മുന്നോടിയായി ജമാഅത്ത് കേരള അമീര്‍ ടി. ആരിഫലി സി.പി.എം സെക്രട്ടറി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണിയുടെ ന്യൂനപക്ഷവിരുദ്ധ വിദ്യാഭ്യാസ നയത്തിനും പ്രകൃതിവിരുദ്ധ വികസനനയത്തിനുമെതിരെ സോളിഡാരിറ്റിയും എസ്.ഐ.ഒയും കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രക്ഷോഭത്തിലാണ്. ഈ പ്രക്ഷോഭങ്ങളെ എല്‍.ഡി.എഫ് സര്‍ക്കാര്‍ തെരുവില്‍ നേരിട്ടു. അധികാരവും സ്വാധീനവും ഉപയോഗിച്ച് ജമാഅത്തിനെ തകര്‍ക്കാനും തീവ്രവാദ പ്രസ്ഥാനമാണെന്ന് പ്രചരിപ്പിക്കാനും ഒരു ഭാഗത്ത് ശ്രമിക്കുകയും മറുഭാഗത്ത് വോട്ടിനുവേണ്ടി ജമാഅത്ത്‌നേതാക്കളുമായി രഹസ്യചര്‍ച്ച നടത്തുകയും ചെയ്യുന്ന സി.പി.എമ്മിന്റെ കപടനയങ്ങളോട് കാണിക്കുന്ന വിധേയത്വം ജമാഅത്തിന് യോജിച്ചതല്ല. പ്രസ്ഥാനം കഴിഞ്ഞകാലത്ത് പുലര്‍ത്തിയ വ്യക്തിത്വത്തിനും നിശ്ചയദാര്‍ഢ്യത്തിനും എതിരാണ് ഈ സമീപനമെന്നും ഈ സാഹചര്യത്തിലാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു.
0 comments:
Post a Comment
ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...