കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി ഹമീദ് വാണിമേല്‍ സംഘടനയില്‍ നിന്നും രാജിവെച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് പിന്‍തുണ നല്‍കാനുള്ള ജമാഅത്തെ ഇസ്ലാമി തീരുമാത്തില്‍ പ്രതിഷേധിച്ചാണ് രാജി.
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ജമാഅത്ത് നേതൃത്വവുമായി രഹസ്യ ചര്‍ച്ച നടത്തിയതായും അദ്ദേഹം ആരോപിച്ചു. കിനാലൂര്‍ സംഭവത്തിന്ന് ശേഷം സി.പി.ഐ.എമ്മുമായി ശക്തമായ ഭിന്നതയാണ് ജമാഅത്തെ ഇസ്ലാമിക്കുള്ളത്. ജമാഅത്തെ ഇസ്ലാമി ത്രീവ്രവാദ സംഘടനയാണെന്ന് പിണറായി വിജയന്‍ തന്നെ പ്രഖ്യാപിച്ചിരുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഈ അവസരത്തില്‍ സി.പി.ഐ.എമ്മിന് പിന്തുണ നല്‍കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജമാഅത്തെ ഇസ്‌ലാമിയുടെ അഖിലേന്ത്യാ പ്രതിനിധി സഭാംഗത്വം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വം, ശൂറ അംഗത്വം തുടങ്ങി പ്രാഥമിക അംഗത്വം വരെയുള്ള എല്ലാ സ്ഥാനങ്ങളും രാജിവെക്കുന്നതായി അദ്ദേഹം അറിയിച്ചു.
തീവ്രവാദണ്ടഭീകരവാദ സംഘടനയാണ് ജമാഅത്തെ ഇസ്ണ്ടലാമി എന്നായിരുന്നു സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി ആരോപിച്ചത്. ഇതേ പിണറായി വിജയന്‍ ജമാഅത്തെ ഇസ്ണ്ടലാമി സംസ്ഥാന ആമിര്‍ ടി. ആരിഫലിയുമായി ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ആലപ്പുഴയില്‍വെച്ചായിരുന്നു ചര്‍ച്ച നടത്തിയതെന്നും ഹമീദ് പറഞ്ഞു.
ചര്‍ച്ചയില്‍ പങ്കെടുക്കാത്തതിനാല്‍ വിശദാംശങ്ങള്‍ അറിയില്ല. എന്തടിസ്ഥാനത്തിലാണ് ജമാഅത്തെ ഇസ്ണ്ടലാമി സി.പി.ഐ.എമ്മുമായി ഇത്തരമൊരു ധാരണയിലെത്തിയിതെന്ന് അറിയില്ലെന്നും ഹമീദ് വാണിമേല്‍ അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ണ്ടലാമിയുടെ പിന്തുണ ഇടതുപക്ഷം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പരസ്യമായി ചര്‍ച്ച നടത്താന്‍ അവര്‍ മുന്നോട്ടുവരണം. തലയില്‍ മുണ്ടിട്ട് നടത്തുന്ന ചര്‍ച്ച അംഗീകരിക്കാനാവില്ലെന്ന് പറയാന്‍ ജമാഅത്തെ ഇസ്ണ്ടലാമി ആര്‍ജ്ജവം കാട്ടണമെന്നും ഹമീദ് വാണിമേല്‍ വ്യക്തമാക്കി.
അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പൊളിറ്റിക്കല്‍ സംഘടനയായി മാറാന്‍ ജമാഅത്തെ ഇസ്ണ്ടലാമി തീരുമാനിച്ചശേഷം നിലവില്‍ വന്ന അഡ്ണ്ടഹോക്ക് കമ്മറ്റിയിലെ അംഗമാണ് ഹമീദ് വാണിമേല്‍. കിനാലൂര്‍ സമരകാലത്തും അതുമായി ബന്ധപ്പെട്ട വിശദീകരണയോഗങ്ങളിലും ജമാഅത്തെ ഇസ്ണ്ടലാമിക്കുവേണ്ടി സംസാരിച്ചിരുന്നത് അദ്ദേഹമായിരുന്നു.
ജമാഅത്തെ ഇസ്ണ്ടലാമിയുടെ പൊളിറ്റിക്കല്‍ രൂപമായിരുന്ന ജനകീയവികസന സമിതി കക്കോടിയില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍വെച്ച് ഹമീദ് വാണിമേലിനെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. ഹമീദ് വാണിമേല്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന സമിതിയെ പിരിച്ചുവിട്ട് രൂപീകരിച്ച വെല്‍ഫെയര്‍ പൊളിറ്റിക്കല്‍ പാര്‍ട്ടിയുണ്ടടെ അഡ്ണ്ടഹോണ്ടക്ക് കണ്ടമ്മണ്ടറ്റിണ്ടയുടെ നിലവിലെ പ്രസിഡന്റ് സലാം വാണിയമ്പലവും സെക്രട്ടണ്ടറി കെ.എ.ഷഫീഖുമാണ്.
http://www.doolnews.com/hameed-vanimel-resigned-from-jamaat-e-islami-209.html
വഴിപാടു സമര പൂജ
11 years ago
0 comments:
Post a Comment
ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...