Posted on: 04 Apr 2011 ശ
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കാനുള്ള ജമാ അത്തെ ഇസ്‌ലാമി കേള ഘടകത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പൊളിറ്റിക്കല്‍ സെക്രട്ടറിയും അഖിലേന്ത്യാ പ്രതിനിധി സഭാ അംഗവുമായ ഹമീദ് വാണിമേല്‍ സംഘടനയില്‍ നിന്ന് രാജിവെച്ചു. ജമാ അത്തെ ഇസ്‌ലാമിക്കെതിരെ പൊതുസമൂഹത്തില്‍ അടിസ്ഥാനരഹിതമായ പ്രചാരണം നടത്തിയ പാര്‍ട്ടിയെ പിന്തുണയ്ക്കാനുള്ള തീരുമാനം രാഷ്ട്രീയ കാപട്യമാണെന്നും ഇതുസംബന്ധിച്ച് സംഘടനയ്ക്കുള്ളില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഹമീദ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
സംഘടനയ്‌ക്കെതിരെ മോശമായ നിലപാട് സ്വീകരിച്ച സിപി.എമ്മിനെ പിന്തുണയ്ക്കാനുള്ള തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മാര്‍ച്ച് 20 ന് ആലപ്പുഴയില്‍ പിണറായി വിജയനുമായി ജമാ അത്തെ ഇസ്‌ലാമിയുമായി അമീര്‍ ചര്‍ച്ച നടത്തിയിരുന്നു. അഞ്ചുവര്‍ഷത്തെ ഇടതു ഭരണം വിലയിരുത്താതെയും സംഘടനയ്ക്കകത്ത് പൂര്‍ണഐക്യം ഉണ്ടാക്കാതെയുമാണ് നേതൃത്വം തീരുമാനമെടുത്തത്. സംഘടന തീവ്രവാദ സ്വഭാവമുള്ളതാണെന്നും അതിനാല്‍ പൊതുസമൂഹം തള്ളിപ്പറയണമെന്നും പ്രഖ്യാപിച്ച സി.പി.എമ്മുമായി അടുക്കുന്നതിനുള്ള കാരണം തനിക്ക് മനസ്സിലാകുന്നില്ല.
സംഘടനയ്ക്ക് എന്തെങ്കിലും തരത്തിലുളള വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടുണ്ടോ എന്ന് അറിയില്ല. കഴിഞ്ഞ തിരഞ്ഞെടു പ്പുകളില്‍ പിന്തുണ നല്‍കുന്നതിന് വാഗ്ദാനങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ അതൊന്നും നടപ്പായതായി അറിയില്ല. ഇടതു ഭരണകാലത്ത് നിരവധി വിഷയങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പോഷക സംഘടനകള്‍ ജനകീയ പ്രേേക്ഷാഭം നടത്തിയിട്ടുണ്ട്. ഇതിനെ പോലീസിനെ ഉപയോഗിച്ചാണ് സര്‍ക്കാര്‍ നേരിട്ടത്. പിന്തുണ നല്‍കുന്നതില്‍ ധാരളം പേര്‍ക്ക് എതിര്‍പ്പുണ്ട്. ഭാവി കാര്യങ്ങളെപ്പറ്റി ആലോചിച്ചിട്ടില്ലെന്നും രാജിക്കത്ത് ഡല്‍ഹിയിലുള്ള നേതാക്കള്‍ക്ക് അയച്ചിട്ടുണ്ടെന്നും ഹമീദ് പറഞ്ഞു. സംഘടനയുടെ സെക്രട്ടേറിയറ്റ്, ഷൂറ അംഗമാണ് ഹമീദ് വാണിമേല്‍.
വഴിപാടു സമര പൂജ
11 years ago
0 comments:
Post a Comment
ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...