Published on Wed, 04/27/2011 - പടന്ന: ജമാഅത്തെ ഇസ്‌ലാമി ഓഫിസ് പ്രവര്‍ത്തിക്കുന്ന 'ദിശ' ജനകീയ കേന്ദ്രം തീവെച്ച് നശിപ്പിച്ച കേസില്‍ ആറുപേര്‍ പൊലീസ് പിടിയിലായി. കഴിഞ്ഞദിവസം രാത്രിയിലാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ബാക്കിയുള്ളവരെ പൊലീസ് തിരയുകയാണ്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഏപ്രില്‍ 13ന് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ രാത്രിയിലാണ് 'ദിശ' തീവെച്ച് നശിപ്പിച്ചത്. പ്രതിപ്പട്ടികയിലുള്ളവര്‍ പടന്ന സ്വദേശികളാണെന്നാണറിയുന്നത്.
...