കാസര്‍കോട്: തിരഞ്ഞെടു പ്പ് ആസന്നമായിരിക്കെ കാന്തപുരം വിഭാഗം ഇത്ത വണ ആര്‍ക്ക് വോട്ട് ചെയ്യുമെന്ന ചര്‍ച്ചയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. ലീഗ് കേന്ദ്രങ്ങള്‍ തങ്ങളെ അവഗണിക്കുകയും കിട്ടാവുന്ന സന്ദര്‍ഭങ്ങളിലെല്ലാം ദ്രോഹിക്കുകയും ചെയ്യുന്നുവെന്നാരോപിച്ച് കാന്തപുരം വിഭാഗം മിക്കയിടങ്ങളിലും ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെയാണ് നാളിതുവരെ പിന്തുണച്ചി രുന്നത്. ശിഹാബ് തങ്ങള്‍ തുടങ്ങിവെച്ച സുന്നീ ഐക്യ ചര്‍ച്ചകളുടെ ഭാഗമായി ഈയടുത്തായി ലീഗിന്റെ നിലപാടുകളില്‍ വന്ന കാതലായ മാറ്റങ്ങളുടെ പശ്ചാത്തല ത്തില്‍ ഇത്തവണ യു.ഡി. എഫിനെ പിന്തുണച്ചേക്കുമെന്നാണ് കരുതുന്നത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി കാന്തപുരം സുന്നി വിഭാഗത്തിന്റെ പിന്തുണ അഭ്യര്‍ത്ഥിച്ച് മഞ്ചേശ്വരം മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി.ബി. അബ്ദു ര്‍ റസാഖും കാസര്‍കോട് മണ്ഡലം യു.ഡി.എഫ്. സ്ഥാ നാര്‍ത്ഥി എന്‍.എ. നെല്ലിക്കു ന്നും കാന്തപുരം സുന്നി നേതാക്കളുമായി കഴിഞ്ഞ ദിവസം രഹസ്യ ചര്‍ച്ച നടത്തിയിരുന്നു.
പി.ബി. അബ്ദുര്‍ റസാഖ് അടുത്ത ബന്ധുവിനോടൊപ്പം കട്ടത്തടുക്കയിലെ മുഹിമ്മാത്തില്‍ വെച്ചാണ് മഞ്ചേശ്വരംകുമ്പള മേഖല നേതാക്കളുമായി ചര്‍ച്ച നടത്തിയത്. എന്‍.എ. നെല്ലിക്കുന്ന് ജില്ലാ സുന്നി സെന്ററില്‍ വെച്ചാണ് ജില്ലാ നേതാക്കളുമായും, കാസര്‍കോട്മുള്ളേരിയ മേഖല നേതാക്കളുമായും ചര്‍ച്ച നടത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ഇടത് മുന്നണിക്ക് അനുകൂല മായ നിലപാട് സ്വീകരിച്ചിരുന്ന കാന്തപുരം സുന്നി വിഭാഗം കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്.അനുകൂല നിലാപാടണ് സ്വീകരിച്ചത്.
മഞ്ചേശ്വരം മണ്ഡലത്തില്‍ മാത്രം കാന്തപുരം സുന്നി വിഭാഗത്തിന് ഉറപ്പായ 25,000ലധികം വോട്ടുകളുണ്ടെന്നാണ് കണക്കാക്കുന്നത്. കാസര്‍കോട് മണ്ഡലത്തില്‍ 12300 ഓളം വോട്ടുകളുംണ്ട്. മഞ്ചേശ്വരം മണ്ഡലത്തില്‍ 20 ഓളം മഹല്ലുകളില്‍ കാന്തപുരം സുന്നിവിഭാഗത്തിന് വ്യക്തമായ സ്വാധീനമുണ്ട്.
നേതൃത്വം ആവശ്യപ്പെട്ടാല്‍ അവര്‍ക്ക് വോട്ട് ചെയ്യുന്നവരാണ് കാന്തപുരം സുന്നി വിഭാഗം പ്രവര്‍ത്തകര്‍. മഞ്ചേശ്വരം മണ്ഡലത്തില്‍ കാന്തപുരം സുന്നി വിഭാഗത്തിന് 20,000ഓളം വോട്ടുകളുണ്ടെ ന്നാണ് ലീഗ് നേതൃത്വം കണക്കാക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞമ്പുവിന്റെ വിജയത്തിന് കാന്തപുരം സുന്നിവിഭാഗത്തിന്റെ വോട്ടുകള്‍ ഏറെ സഹായകമായിരുന്നു. ജയിച്ചു കഴിഞ്ഞാല്‍ നീതി ഒരേ പോലെ നടപ്പാക്കണമെന്നാണ് രഹസ്യ ചര്‍ച്ചയില്‍ ലീഗ് സ്ഥാനാര്‍ത്ഥികളോട് കാന്തപുരം സുന്നി നേതാക്കള്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശം. പലപ്പോഴും കാന്തപുരം സുന്നി വിഭാഗത്തെ അവഗണിക്കുന്ന സമീപനമാണ് ചില ലീഗ് നേതാക്കളും മറ്റും സ്വീകരിച്ചുവന്നിരുന്നതെന്ന് ചര്‍ച്ചയില്‍ സുന്നി നേതാക്കള്‍ പി.ബി.അബ്ദുള്‍ റസാഖിനോടും എന്‍.എ.നെല്ലിക്കുന്നിനോടും തുറന്ന് പറഞ്ഞതായാണ് അറിയുന്നത്.
തങ്ങളുടെ ഭാഗത്ത് നിന്നും ജയിച്ചുകഴിഞ്ഞാല്‍ ഇത്തരം അവഗണ ഉണ്ടാകില്ലെന്ന് ഇരുവരും ഉറപ്പുനല്‍കിയിട്ടുണ്ട്. കാന്തപുരം ശനിയാഴ്ച കാസര്‍കോട്ടെത്തുന്നുണ്ട്. ഇരു മുന്നണികളുടേയും നേതാക്കള്‍ അദ്ദേഹത്തെ കാണാന്‍ സമയം ചോദിച്ചതായി അറിയുന്നു. തിരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കുന്ന കാര്യം രാഷ്ട്രീയ സമിതി കൂടിച്ചേര്‍ന്നാണ് തീരുമാനിക്കുന്നത്. ഇടതുമുന്നണി എം.എല്‍. എമാര്‍ ജയിച്ചു കയറിയ ശേഷം ചില ആവശ്യങ്ങളുമായി ബന്ധപ്പെട്ടപ്പോള്‍ അവഗണിച്ചതായുള്ള പരാതിയും നേതാക്കള്‍
http://kvartha.com/whom-to-vote-kanthapuram-group-99366.html?sms_ss=facebook&at_xt=4d99748afceb4eb3%2C0
0 comments:
Post a Comment
ഇതു വായിച്ചപ്പം നിങ്ങക്ക് എന്ത് തോന്നുന്നു. അതിവിടെ ടൈപ്പ് ചെയ്യൂ...അനുകൂലമായാലും പ്രതികൂലമായാലും.അംഗീകരിക്കാം വിമര്‍ശിക്കാം...അവഗണിക്കാന്‍ പരമാവധിശ്രമിക്കാതിരിക്കുക...