
|
2.4.2011
കാസര്‍കോട്: തിരഞ്ഞെടു പ്പ് ആസന്നമായിരിക്കെ കാന്തപുരം വിഭാഗം ഇത്ത വണ ആര്‍ക്ക് വോട്ട് ചെയ്യുമെന്ന ചര്‍ച്ചയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. ലീഗ് കേന്ദ്രങ്ങള്‍ തങ്ങളെ അവഗണിക്കുകയും കിട്ടാവുന്ന സന്ദര്‍ഭങ്ങളിലെല്ലാം ദ്രോഹിക്കുകയും ചെയ്യുന്നുവെന്നാരോപിച്ച് കാന്തപുരം വിഭാഗം മിക്കയിടങ്ങളിലും ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെയാണ് നാളിതുവരെ പിന്തുണച്ചി രുന്നത്. ശിഹാബ് തങ്ങള്‍ തുടങ്ങിവെച്ച സുന്നീ ഐക്യ ചര്‍ച്ചകളുടെ ഭാഗമായി ഈയടുത്തായി ലീഗിന്റെ നിലപാടുകളില്‍ വന്ന കാതലായ മാറ്റങ്ങളുടെ പശ്ചാത്തല ത്തില്‍ ഇത്തവണ യു.ഡി. എഫിനെ പിന്തുണച്ചേക്കുമെന്നാണ് കരുതുന്നത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി കാന്തപുരം സുന്നി വിഭാഗത്തിന്റെ പിന്തുണ അഭ്യര്‍ത്ഥിച്ച് മഞ്ചേശ്വരം മണ്ഡലത്തിലെ...