Tuesday, November 1, 2011

ജനപ്രതിനിധികള്‍ ജനങ്ങളെ പരിഹസിക്കുന്നു -വെല്‍ഫെയര്‍ പാര്‍ട്ടി

Published on Sun, 10/30/2011 തിരുവനന്തപുരം: നാടിനെ നയിക്കാന്‍ ലഭിച്ച അവസരം ദുരുപയോഗം ചെയ്ത് ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ജനങ്ങളെ പരിഹസിക്കുന്ന കാഴ്ചയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. നാടിന് മാതൃകയാകേണ്ടവരുടെ വാക്കുകളും വെല്ലുവിളികളും അറപ്പുളവാക്കുന്നതായി മാറിയിരിക്കുകയാണ്. ഇത് ജനാധിപത്യത്തെയും പൊതുപ്രവര്‍ത്തന മേഖലയെയും ദുര്‍ബലപ്പെടുത്തും. രാഷ്ട്രീയ രംഗത്തെ അധഃപതനത്തിന് അറുതി വരുത്താന്‍ ധാര്‍മികതയും ഉത്തരവാദിത്തബോധവും ഇഴുകിച്ചേര്‍ന്ന രാഷ്ട്രീയ മുന്നേറ്റത്തെ ശക്തിപ്പെടുത്താന്‍ പൊതുസമൂഹം മുന്നോട്ടുവരണമെന്നും അംബുജാക്ഷന്‍ ആവശ്യപ്പെട്ട...

ഇടത്, ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ഇസ്ലാമിക പ്രസ്ഥാനങ്ങളുമായി സഹകരിക്കണം -ആരിഫലി

MADHYAMAM 1.11.11 കൊല്ലം: മാറിയ ലോകസാഹചര്യങ്ങളിലെ പാഠം ഉള്‍ക്കൊണ്ട് ഇസ്ലാമിക പ്രസ്ഥാനങ്ങളുമായി സഹകരിക്കാന്‍ ഇടത്, ജനാധിപത്യ പ്രസ്ഥാനങ്ങള്‍ തയാറാകണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി. അറബ് വിപ്ളവത്തില്‍ ഇസ്ലാമിക പ്രസ്ഥാനങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവിടങ്ങളിലെ ഇടതുകക്ഷികള്‍ സന്നദ്ധമായി. ഈ മാതൃക ഇന്ത്യയിലും കേരളത്തിലും പ്രസക്തമാണെന്നും അതിന് അവര്‍ സന്നദ്ധരാവുമെന്നാണ് ജമാഅത്തെ ഇസ്ലാമി  പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ഇടതുപാര്‍ട്ടികളുടെ സമ്മേളനങ്ങളില്‍ ലോകസാഹചര്യങ്ങളില്‍ വന്ന മാറ്റം വിലയിരുത്തുകയും അതിനനുസരിച്ച് നയസമീപനങ്ങളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയും വേണം....

Pages 331234 »
Twitter Delicious Facebook Digg Stumbleupon Favorites More