Published on Sat, 05/28/2011തിരൂര്‍: ബാബരി മസ്ജിദ് തകര്‍ത്ത വേളയില്‍ ലീഗ് നേതാക്കന്‍മാര്‍ ആത്മാഭിമാനത്തോടെ പെരുമാറാതിരുന്നതിനാലാണ് കേരളത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ ചെറിയൊരു വിഭാഗമെങ്കിലും തീവ്രവാദത്തിലേക്ക് തിരിഞ്ഞതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി. തിരൂര്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ജമാഅത്തെ ഇസ്‌ലാമി തിരൂര്‍ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ നയവിശദീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ലീഗിന്റെ വിജയത്തില്‍ ജമാഅത്തിന് ആശങ്കയില്ലെന്നും ജമാഅത്ത് സഹകരണത്തിന് സന്നദ്ധമാണെങ്കിലും ലീഗിലെ ഇന്നര്‍ രാഷ്ട്രീയമാണ് കേരളത്തില്‍ ജമാഅത്തിനെ എതിരാളികളായി കാണുന്നതിന് നേതൃത്വത്തെ പ്രേരിപ്പിക്കുന്നതെന്നും ആരിഫലി കൂട്ടിച്ചേര്‍ത്തു.കോണ്‍ഗ്രസിനോട് ഉചിതമായി പ്രതികരിക്കണമെന്ന് അഖിലേന്ത്യാ അധ്യക്ഷനായിരുന്ന സേട്ടു പറഞ്ഞിട്ടും കേരള ഘടകം ചെവികൊണ്ടില്ല. പ്രവര്‍ത്തകര്‍ക്കിടയിലെ...