Published on Sun, 10/30/2011 തിരുവനന്തപുരം: നാടിനെ നയിക്കാന്‍ ലഭിച്ച അവസരം ദുരുപയോഗം ചെയ്ത് ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ജനങ്ങളെ പരിഹസിക്കുന്ന കാഴ്ചയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. നാടിന് മാതൃകയാകേണ്ടവരുടെ വാക്കുകളും വെല്ലുവിളികളും അറപ്പുളവാക്കുന്നതായി മാറിയിരിക്കുകയാണ്.
ഇത് ജനാധിപത്യത്തെയും പൊതുപ്രവര്‍ത്തന മേഖലയെയും ദുര്‍ബലപ്പെടുത്തും.
രാഷ്ട്രീയ രംഗത്തെ അധഃപതനത്തിന് അറുതി വരുത്താന്‍ ധാര്‍മികതയും ഉത്തരവാദിത്തബോധവും ഇഴുകിച്ചേര്‍ന്ന രാഷ്ട്രീയ മുന്നേറ്റത്തെ ശക്തിപ്പെടുത്താന്‍ പൊതുസമൂഹം മുന്നോട്ടുവരണമെന്നും അംബുജാക്ഷന്‍ ആവശ്യപ്പെട്ട...